ലണ്ടൻ: 2020 ലെ ബുക്കർ പുരസ്ക്കാര പട്ടികയിൽ ഇന്ത്യൻ വംശജ അവനി ദോഷിയും. അവനിയുടെ ആദ്യ നോവലായ ‘ബേണ്‍റ്റ് ഷുഗര്‍’ (Burnt Sugar) ആണ് ബുക്കര്‍ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ഈ പുസ്തകം ഇന്ത്യയില്‍ ‘ ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍’ എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൂനെയിലാണ് നോവലിന്റെ പശ്ചാത്തലം. ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് പരിചിതയായ എഴുത്തുകാരി എന്നത് ഇന്ത്യന്‍ വായനക്കാരെ ഈ നോവലിലേക്ക് ആകര്‍ഷിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ദോഷിയുടെ നോവല്‍ ആളുകളെ പിടിച്ചിരുത്തുന്നതും അമ്പരപ്പിക്കുന്നതുമാണെന്ന് ബുക്കര്‍ വെബ്സൈറ്റില്‍ പറയുന്നു. ഒരു പ്രണയകഥയും ഒപ്പം വിശ്വാസവഞ്ചനയെക്കുറിച്ചുള്ള കഥയുമാണിത്, വാളിനെപ്പൊലെ മൂര്ച്ചയുള്ളതെന്നും സൈറ്റില്‍ പറയുന്നു.
ന്യൂജേഴ്സിയിൽ ജനിച്ച അവനി ഇപ്പോൾ ദുബായിലാണ് താമസം. ഇവരടക്കം നാല് വനിതകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്ന ചുരുക്കപ്പട്ടികയാണ് ജൂറി പുറത്തുവിട്ടത്. 50,000 പൗണ്ടിന്റെ ബുക്കർ പുരസ്കാരം നവംബർ 17ന് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: