തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ആദ്യത്തെ ശ്രീനാരായണ ഗുരുദേവ പ്രതിമ മ്യൂസിയത്തിന് സമീപം ഒബ്സര്‍വേറ്ററി ഹില്‍സില്‍ അനാവരണം ചെയ്തു.’നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സര്‍ക്കാര്‍ സ്ഥാപിച്ച ഗ്രുരുദേവന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് അനാവരണം ചെയ്തത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പദ്ധതിയില്‍ പറഞ്ഞ മണ്ഡപമോ പൂന്തോട്ടമോ ഇരിപ്പിടമോ എന്നുമില്ലാതെയാണ് പ്രതിമ അനാവരണം ചെയ്തിരിക്കുന്നത്. പ്രതിമ ഗുരുമന്ദിരം പോലെ മണ്ഡപം തീര്‍ത്ത് സ്ഥാപിക്കണമെന്നായിരുന്നു ശിവഗിരി മഠം ആവശ്യപ്പെട്ടത്. ശ്രീനാരായണഗുരുവിന്റെ പ്രതിമ അനാഥമായി സ്ഥാപിക്കരുതെന്ന് എസ്എന്‍ഡിപിയും പറഞ്ഞിരുന്നു. ശിവഗിരിയുടേയും എന്എന്ഡിപിയുടേയും പ്രതിനിധികളുടെ സാന്നിധ്യം ഇല്ലാതെയാണ് അനാവരണ ചടങ്ങ്. സി ദിവാകരനെ ക്ഷണിക്കാതിരുന്നതില്‍ സിപിഐയും പ്രതിഷേധം പറഞ്ഞു.
ആത്മചൈതന്യ മൂര്‍ത്തിയായ ഗുരുദാവന്റെ പ്രതിമ സാമൂഹ്യ പരിഷ്ക്കര്ത്താവിന്റേയോ രക്തസാക്ഷിയുടേയോ പരിവേഷം ചാര്‍ത്തപ്പെടുന്ന പ്രതിമപോലെ ധൃതികാട്ടി സ്ഥാപിക്കരുതെന്നായിരുന്നു ശിവഗിരി മഠം സെക്രട്ടറി സ്വാമി വിശുദ്ധാനന്ദ ആവശ്യപ്പെട്ടത്
താത്കാലിക ഗ്ലാസ് മേല്‍ക്കൂരയോടെയാണ് ഇപ്പോള്അനാവരണം. സ്ഥിരം മണ്ഡപം പിന്നീട്. ചെമ്പില്‍ തീര്‍ത്ത ഫലകം പത്തടി പൊക്കമുള്ള പീഠത്തില്‍ ഉറപ്പിച്ചു. ഉദ്ഘാടന പീഠത്തിന് പിറകിലായി ഘടിപ്പിച്ച രണ്ട് ഇരുമ്പ് തൂണിലാണ് താത്കാലികമായി ഗ്ലാസ് മേല്‍ക്കൂര സ്ഥാപിച്ചിട്ടുള്ളത്. ഉദ്യാനത്തിനുള്ള 20 സെന്റ് സ്ഥലം ഉള്‍പ്പടെ പ്രത്യേകം വേര്‍തിരിച്ച് ഒരുക്കിയിട്ടുണ്ട്.പൂന്തോട്ടവും സന്ദര്‍ശകര്‍ക്കായി ഇരിപ്പിടവും ഇതോടൊപ്പം ഒരുക്കും . ചുറ്റുമതിലില്‍ ഗുരുവിന്റെ ജീവചരിത്രം വിവരിക്കുന്ന 25ലധികം ചുമര് ശില്പങ്ങളും സ്ഥാപിക്കും. ഉദ്യാനത്തിന്റെയും ചുറ്റുമതിലിന്റെയും പണി തുടങ്ങിയിട്ടില്ല.1.19 കോടി രൂപ ചെലവില്‍ സാംസ്കാരിക വകുപ്പാണ് പ്രതിമ സ്ഥാപിച്ചത്.
ചടങ്ങില്‍ മന്ത്രി എ.കെ. ബാലന് അദ്ധ്യക്ഷനും,മന്ത്രി കടകംപള്ളി സരേന്ദ്രന് മുഖ്യാതിഥിയുമായി. മേയര്‍ കെ. ശ്രീകുമാര്‍, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍ വി. കെ. പ്രശാന്ത് , ഒ. രാജഗോപാല്‍, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ലളിതകലാ അക്കാഡമി ചെയര്മാന് നേമം പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു. ശില്പി ഉണ്ണി കാനായിയെ ആദരിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും , ഡയറക്ടര്‍ ടി. ആര്. സദാശിവന് നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: