ഇടുക്കി: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതായി കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ(ഐഎംഡി) സ്ഥിരീകരണം. നാളെ വരെ സംസ്ഥാനത്ത് ശക്തമായ കാലവര്‍ഷ മഴ തുടരും. ബുധനാഴ്ച മുതല്‍ മഴക്ക് ശമനം വരും.
ന്യൂനമര്‍ദം രണ്ട് ദിവസത്തിനിടെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറയും. അതേ സമയം തെക്കന്‍ ജില്ലകളില്‍ തീവ്രമഴയുടെ ഭീഷണിയില്ല. മധ്യ-വടക്കന്‍ കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും.
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലുമാണ് അതി തീവ്രമഴ സാധ്യതയുള്ളത്. ന്യൂനമര്‍ദത്തിന് പുറമെ ആന്ധ്രപ്രദേശ് തീരത്തായി കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴക്ക് കാരണമാകുന്നുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കാലവര്‍ഷകാറ്റ് ശക്തമായതിനാല്‍ വരും ദിവസങ്ങളിലും മഴക്ക് അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. മഴയുടെ ശക്തി കുറയുന്നതോടെ കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ ആരംഭിക്കുന്നു. ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സെപ്തംബര്‍ കൂടിയാണ് കടന്ന് പോകുന്നത്. ഈ മാസം ഇതുവരെ സംസ്ഥാനത്ത് ശരാശരി ലഭിച്ചത് 50 സെ.മീ. മഴയാണ്.
വടകരയില്‍ 21 സെ.മീ. മഴ
ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കോഴിക്കോട് ജില്ലയിലെ വടകരയിലാണ് 21 സെ.മീ. കണ്ണൂരിലെ തളിപ്പറമ്പ 17, മൂന്നാര്‍-14, കണ്ണൂരിലെ ഇരിക്കൂര്‍, കുഡ്ലു-13, ക്വയിലാണ്ടി, തലശ്ശേരി-12 സെ.മീ. വീതം മഴ പെയ്തു. ഇന്ന് രാത്രി വരെ മത്സ്യ ബന്ധനത്തിന് നിരോധമുണ്ട്. കടലിലും തീരത്തും ശക്തമായ കാറ്റിനും തിരമാല 3.4 മീറ്റര്‍ വരെയും ഉയരാനും സാധ്യതയുള്ളതായി ഐഎംഡിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: