കൊച്ചി: പെരുമ്പാവൂര്‍ ഭീകരരുടെ ഒളികേന്ദ്രമായി മാറിയിട്ട് ഏറെക്കാലമായി. ലഷ്കര്‍ ഇ തൊയിബ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ തടിയന്റെവിട നസീര്‍ മുതല്‍ ആന്ധ്ര സര്‍ക്കാര്‍ തലക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് മല്ല രാജറെഡ്ഡിയും ഭാര്യ സുഗണയും വരെ ഒളിവില്‍ താമസിച്ചത് പെരുമ്പാവൂരിലായിരുന്നു. റെഡ്ഡിയെ 2018ല്‍ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തത് പെരുമ്പാവൂര്‍ നഗരത്തിലെ ഒരു വാടക വീട്ടില്‍ നിന്നാണ്.
പാക് പരിശീലനം നേടിയ ബംഗ്ലാദേശികളായ രണ്ട് അല്‍ഖ്വയ്ദ ഭീകരരെയാണ് ഇന്നലെ പെരുമ്പാവൂരിലെ ഒളിത്താവളത്തില്‍ നിന്ന് എന്‍ഐഎ പിടികൂടിയത്. ഐഎസ് എന്ന തീവ്രവാദ സംഘടനയെ നിരോധിച്ചപ്പോള്‍ തലവനായിരുന്ന അബ്ദുള്‍ നാസര്‍ മദനി ഒളിവില്‍ കഴിഞ്ഞതും പെരുമ്പാവൂരിലാണ്.
തീവ്രവാദികളുടെ മാത്രമല്ല, ബംഗാളില്‍ നിന്നെത്തുന്ന കഞ്ചാവിന്റെയും ഇതര ലഹരിവസ്തുക്കളുടെയും പ്രധാന കമ്പോളവും പെരുമ്പാവൂരാണ്. സ്ക്രാപ്പ് രൂപത്തില്‍ തുറമുഖം വഴി 1500 കോടിയുടെ സ്വര്‍ണം കടത്തിയ കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത നിസാര്‍ അലി പെരുമ്പാവൂര്‍ സ്വദേശിയാണ്. ജിഷ കൊലക്കേസിലും ഇതരസംസ്ഥാന തൊഴിലാളികളുടെ ബന്ധം ചര്‍ച്ചയായി.
എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരര്‍ പെരുമ്പാവൂരിന് സമീപം മുടിക്കലില്‍ കുടുംബത്തോടൊപ്പം ഏറെക്കാലമായി താമസിച്ചു വരികയായിരുന്നു. ഇതില്‍ ഒരാള്‍ പെരുമ്പാവൂരിലെ ഒരുതുണിക്കടയിലെ ജോലിക്കാരനാണ്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ക്കൂടി അന്വേഷണം നടക്കുന്നുണ്ട്.
ആയിരത്തഞ്ഞൂറോളം പ്ലൈവുഡ് കമ്പനികളാണ് പെരുമ്പാവൂരിലുള്ളത്. കരിങ്കല്‍ ക്വാറികളും അരിക്കമ്പനികളും വേറെ. ഇവിടങ്ങളിലായി ഒന്നര ലക്ഷത്തോളം ഇതരസംസ്ഥാനത്തൊഴിലാളികള്‍ ജോലി ചെയ്യുന്നു. പശ്ചിമ ബംഗാള്‍ വഴി കേരളത്തിലെത്തുന്ന ബംഗ്ലാദേശികളാണ് കൂടുതലും ബംഗ്ലാ ഭാഷയാണ് സംസാരിക്കുന്നത്.
ഇവരെ പെരുമ്പാവൂരില്‍ എത്തിക്കാന്‍ ഏജന്‍സികളുണ്ട്. ആധാര്‍ അടക്കം വ്യാജമായി നിര്‍മ്മിച്ചു നല്‍കിയാണ് ഇവരെ എത്തിക്കുന്നത്. കൊറോണ കാരണം ഇതരസംസ്ഥാനക്കാര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ബംഗ്ലാദേശികള്‍ ഇവിടെ തങ്ങി. പെരുമ്പാവൂര്‍ നഗരത്തില്‍ ബംഗ്ലാദേശ് കോളനി തന്നെയുണ്ട്. പോലീസ് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നില്ല. എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചതാണ് കാരണം. തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടമ പോലീസിന് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നടപ്പായില്ല.
ബംഗാളില്‍ നിന്ന് കഞ്ചാവെത്തിക്കുന്നതില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രധാന പങ്കുണ്ട്. കേസില്‍ നിരവധി മുര്‍ഷിദാബാദ് സ്വദേശികള്‍ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ഇക്കൂട്ടര്‍ കൊലക്കേസ്സുകളിലും അക്രമസംഭവങ്ങളിലും പ്രതികളാകുന്ന കേസ്സുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലാകുമ്പോള്‍ അത് സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ് അറിഞ്ഞില്ല. ഇവരെ പിടിക്കാനുള്ള ഓപ്പറേഷന് തൊട്ടുമുമ്പാണ് പോലീസിന് വിവരം കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: