കോഴിക്കോട്: അഴിമതിയില്‍ മുങ്ങിക്കുളിച്ച, സ്വര്‍ണക്കടത്ത് – മയക്കുമരുന്ന് മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്ന പിണറായി സര്‍ക്കാറിനെ താഴെയിറക്കുംവരെ പ്രക്ഷോഭം തുടരുമെന്ന പ്രതിജ്ഞയുമായി ജില്ലയുടെ പാതയോരങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്നു. ബിജെപി സംഘടിപ്പിച്ച പാതയോര പ്രതിഷേധം ഇടതുസര്‍ക്കാരിനെതിരെയുള്ള താക്കീതായി. പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്ന മുദ്രാവാക്യം ഗ്രാമനഗരഭേദമന്യേ പാതയോരങ്ങളില്‍ നിന്നുയര്‍ന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയിലെ ആയിരത്തോളം കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ കാല് ലക്ഷം പേരാണ് പങ്കെടുത്തത്.
പിണറായി സര്‍ക്കാര്‍ അനിവാര്യമായ പതനത്തിന്റെ പാതയിലാണെന്നും മതവികാരമിളക്കിവിട്ട് രക്ഷപ്പെടാനുള്ള നീക്കം വിലപ്പോവില്ലെന്നും പാതയോരപ്രതിഷേധത്തിന്റെ ജില്ലാതല ഉദ്ഘാടനം മുതലക്കുളത്ത് നിര്‍വ്വഹിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അഭിപ്രായപ്പെട്ടു. എക്കാലത്തും മതത്തെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സിപിഎം ശ്രമിച്ചത്. എന്നാല്‍ ഇത്തവണ അതു നടക്കില്ലെന്നും പൊതുജനം സത്യം മനസ്സിലാക്കുന്നുണ്ടെന്നും എം.ടി. രമേശ് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അദ്ധ്യക്ഷനായി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്, കാമരാജ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സന്തോഷ് കാളിയത്ത്, എല്‍ജെപി ജില്ലാ പ്രസിഡന്റ് വിജു ഭാരത്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പീടികക്കണ്ടി മുരളികുമാര്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ പുത്തൂര്‍മഠം, കെ. രജിനേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ പി. വേലായുധന്, അഡ്വ. ഒ. ഗിരീഷ്കുമാര്‍, സാബു കൊയ്യേരി, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിഷാല്‍, കൃപേഷ്, നിപിന് കൃഷ്ണന്, അമൃത ബിന്ദു, പുണ്യ രാജേഷ്, അരുണ്‍കുമാര്‍ കാളക്കണ്ടി, പ്രമോദ് കണ്ണഞ്ചേരി, അനില്‍കുമാര്‍, തുളസീദാസ് എന്നിവര്‍ നേതൃത്വം നല്കി.
ബേപ്പൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധം അഡ്വ. കെ.പി. പ്രകാശ്ബാബു, ടി. ചക്രായുധന്‍, പ്രശോഭ് കോട്ടൂളി, അഡ്വ. രമ്യ മുരളി, ഷൈമ പൊന്നത്ത്, ഹരിദാസന് പൊക്കിണാരി, ശശിധരന് അയനിക്കാട്, എ.വി. ചന്ദ്രന് എന്നിവരും കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ അഡ്വ. കെ.വി. സുധീര്‍, ബി.കെ. പ്രേമന്, ഇ. പ്രശാന്ത്കുമാര്‍, മുഹമ്മദ് റിഷാല്‍, നമ്പിടി നാരായണന്, ജിഷ ഗിരീഷ്, ടി.എം. അനില്‍കുമാര്‍, കെ.പി. ശിവദാസന്‍, മനോഹരന്, കോഴിക്കോട് നോര്‍ത്തില്‍ പി. ജിജേന്ദ്രന്‍, രജനീഷ്ബാബു, ടി.വി. ഉണ്ണികൃഷ്ണന്, ടി. റെനീഷ്, ജയാസദാനന്ദന്‍, പി.എം. ശ്യാമപ്രസാദ്, നവ്യ ഹരിദാസ് എന്നിവരും ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധം ടി.പി. ജയചന്ദ്രന്, എം. രാജീവ് കുമാര്‍, ടി. വാസുദേവന്‍, നാരങ്ങയില്‍ ശശിധരന്, വാസുദേവന്‍ നമ്പൂതിരി എന്നിവരും കൊടുവള്ളി മണ്ഡലത്തില്‍ ചേറ്റൂര്‍ ബാലകൃഷ്ണന്, എന്‍.പി. രാമദാസ്, കെ.ടി. വിപിന്‍, ജോണി കുമ്പുളങ്കല് എന്നിവരും തിരുവമ്പാടി മണ്ഡലത്തില്‍ ഗിരീഷ് തേവള്ളി, അജയ് നെല്ലിക്കോട്, അലി അക്ബര്‍, സൈമണ്‍ തോണിക്കാര, ഷാന്‍ കാട്ടിപ്പാറ, ബാബു മൂലയില്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
എലത്തൂര്‍ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പി. രഘുനാഥ്, ശശീന്ദ്രന്, ടി. ദേവദാസ്, ബിന്ദു കക്കോടി, എം.ഇ. ഗംഗാധരന്, ലൂസിയാമ അലി അക്ബര്‍ എന്നിവരും ബാലുശ്ശേരി മണ്ഡലത്തില്‍ സുഗീഷ് കൂട്ടാലിട, അഡ്വ. വി.പി. ശ്രീപത്മനാഭന്, ശോഭ രാജന്, ഷൈനി ജോഷി, പി.കെ. സുപ്രന്, കെ.പി. ചന്ദ്രന്, രാജേഷ് കായണ്ണ എന്നിവരും കൊയിലാണ്ടി മണ്ഡലത്തില്‍ വി.വി. രാജന്, എം.സി. ശശീന്ദ്രന്, വായനാരി വിനോദ്, ടി.കെ. പദ്മനാഭന്, വട്ടക്കണ്ടി മോഹനന് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
വടകര മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ടി.കെ. പ്രഭാകരന്, വിജയലക്ഷ്മി, രാമദാസ് മണലേരി, അഡ്വ. സത്യന്, പി.എം. അശോകന് എന്നിവരും പേരാമ്പ്ര മണ്ഡലത്തില്‍ എം.പി. രാജന്, വി.കെ. ജയന്, ജുബിന്‍ ബാലകൃഷ്ണന്, ഹരിദാസന് ചാലിക്കര എന്നിവരും കുറ്റ്യാടി മണ്ഡലത്തില്‍ കെ.കെ. രജീഷ്, പി.പി. മുരളി, മധു പുഴയരികത്ത്. നാദാപുരം മണ്ഡലത്തില്‍ അഡ്വ.എം. രാജേഷ് കുമാര്‍, എം.പി. ഗോപിനാഥന്, അനീഷ് കുമാര്‍ പുറ്റള്ളൂര് എന്നിവരും ഉദ്ഘാടനം ചെയ്തു. ആയിരത്തോളം കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ കാല് ലക്ഷം പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: