ന്യൂദല്‍ഹി : ഇന്ത്യയില്‍ നിന്നും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മോഷണംപോയ വിഗ്രഹങ്ങള്‍ ബ്രിട്ടണ് തിരികെ നല്കി. തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും നഷ്ടപ്പെട്ട സീത- രാമ- ലക്ഷ്മണ വിഗ്രഹങ്ങളാണ് ഇപ്പോള്‍ തിരികെ ലഭിച്ചിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ വിജയ നഗര സാമ്രാജ്യത്തിലുള്ളവയാണ് ഇത്.
നാഗപട്ടണം ജില്ലയിലെ അനന്തമംഗലം ശ്രീ രാജഗോപാല സ്വാമി ക്ഷേത്രത്തില്‍ നിന്ന് 1978 ല്‍ മോഷണം പോയ വിഗ്രഹങ്ങളാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ വിഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ സന്തോഷമുണ്ടെന്ന് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗെയ്ത്രി ഇസാര്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞയിടെ ഇന്ത്യയില്‍ നിന്ന് മോഷണം പോയ രണ്ട് വിഗ്രഹങ്ങള്‍ ബ്രിട്ടന് തിരികെ നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് മൂന്ന് വിഗ്രഹങ്ങള്‍ കൂടി ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്.
കൊറോണ വൈറസ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവ കൈമാറ്റം നടത്തിയത്. ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ട് വിവിധ രാജ്യങ്ങളിലേക്ക് കടത്തിയ നാല്‍പ്പതിലധികം വിഗ്രഹം ഇതുവരെ കൈമാറി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: