ഇടുക്കി: വനംകൊള്ള അന്വേഷിക്കാനെത്തിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വനംവകുപ്പ് വാച്ചര്‍മാരും വനവാസികളും ചേര്‍ന്ന് തല്ലിയ കേസിൽ അഞ്ച് പേർ പിടിയിൽ. മാസങ്ങളായി അന്വേഷണം ഇഴഞ്ഞ് നീങ്ങിയ കേസിൽ നടപടി ജന്മഭൂമി വാർത്തയുടെ അടിസ്ഥാനത്തിൽ.
വനം വകുപ്പ് സ്ഥിര വാച്ചർമാരും പെരിയാർ വള്ളക്കടവ് വഞ്ചിവയൽ സ്വദേശികളുമായ പുന്നയ്ക്കൽ സതീഷ് (39) , വിഷ്ണുഭവനിൽ വിഷ്ണു(30), താൽക്കാലിക വാച്ചർമാരായ നെല്ലിയ്ക്കൽ അജയൻ(42), ഈട്ടിക്കുന്നേൽ ബിജു(32), പാലുംമൂട്ടിൽ രഞ്ജിത്ത് (26) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ് മോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് വനിതകൾ കൂടി ഇനിയും പിടിയിലാവാനുണ്ട്.
വനം വകുപ്പ് ഇന്റലിജന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജിത്തിനും സഹായികളായ രണ്ട് താല്‍ക്കാലിക വാച്ചര്‍മാർക്കുമാണ് മർദ്ദനമേറ്റത്. ഡിവൈഎസ്പി തന്ത്രപരമായി വിളിച്ച് വരുത്തിയ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിയ സുജിത്ത് തിരിച്ചറിയുകയായിരുന്നു.
ജനുവരി 25ന് പെരിയാർ കടുവ സങ്കേതത്തിന്റെ ഈസ്റ്റ് ഡിവിഷനിലെ വള്ളക്കടവ് തൊണ്ടിയാര്‍ സെക്ഷനിലെ മൂലക്കയത്തിന് സമീപത്താണ് സംഭവമുണ്ടായത്. ഏറെ പ്രമാദമായ കേസിൽ നടപടി ഇഴയുന്നതായി കാട്ടി കഴിഞ്ഞ മാസം 21 ന് ജന്മഭൂമി വാർത്ത നൽകിയിരുന്നു.
സ്വാതന്ത്രദിനത്തിൽ രാഷ്ട്രീയ പ്രസംഗം നടത്തി വിവാദത്തിലകപ്പെട്ട റേഞ്ച് ഓഫീസര്‍ നോക്കി നില്‍ക്കെയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നിൽ ഈ ഉദ്യോഗസ്ഥനാണെന്ന ആക്ഷേപവും ആദ്യം മുതൽ തന്നെ ഉണ്ട്.
പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന് വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയൻ നോക്കി നിൽക്കെയാണ് ക്രൂരമായ ആക്രമണം അരങ്ങേറിയത്. കീഴ്ജീവനക്കാരെ പിടിച്ച് മറ്റാനോ ഇവർക്കെതിരെ വകുപ്പ്തല നടപടി എടുക്കാനോ ഇദ്ദേഹം തയ്യാറായതുമില്ല.
ഫോണ്‍, ഐഡി കാര്‍ഡ് എന്നിവ പിടിച്ച് വാങ്ങുന്നതും പലതവണ നിലത്തിട്ട് മൂവരെയും മുഖത്തടക്കം മര്‍ദ്ദിക്കുന്നതും ചവിട്ടുന്നതുമെല്ലാം ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയിലുണ്ട്.
സംഭവത്തില്‍ പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്ദ്ധിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം വനവാസികളെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് കാട്ടിയും പരാതി നല്കി. പിന്നീട് കട്ടപ്പന ഡിവൈഎസ്പി ഇത് വ്യാജമാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 7 മാസത്തിന് ശേഷമാണ് കേസിൽ റേഞ്ചറുടെ അടക്കം മൊഴി പോലീസ് എടുത്തത്.
പ്രതികളെ വൈദ്യ പരിശോധനകൾക്ക് വിധേയരാക്കിയ ശേഷം രാത്രിയോടെ കോടതിയിൽ ഹാജരാക്കി. കേസിന് പിന്നിലെ മറ്റ് സാധ്യതകൾ നിലവിൽ പരിഗണിക്കുന്നില്ല, വനംവകുപ്പും ഇതേ വകുപ്പിലെ ഇൻ്റലിജൻസുമായുള്ള കുടി പകയാണ് ആക്രമണത്തിന്ന് കാരണമായതെന്നാണ് പോലീസ് നൽകുന്ന വിവരം.വനംകൊള്ള അന്വേഷിക്കാനെത്തിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വനംവകുപ്പ് വാച്ചര്‍മാരും വനവാസികളും ചേര്‍ന്ന് തല്ലിയ കേസിൽ അഞ്ച് പേർ പിടിയിൽ. മാസങ്ങളായി അന്വേഷണം ഇഴഞ്ഞ് നീങ്ങിയ കേസിൽ നടപടി ജന്മഭൂമി വാർത്തയുടെ അടിസ്ഥാനത്തിൽ.
വനം വകുപ്പ് സ്ഥിര വാച്ചർമാരും പെരിയാർ വള്ളക്കടവ് വഞ്ചിവയൽ സ്വദേശികളുമായ പുന്നയ്ക്കൽ സതീഷ് (39) , വിഷ്ണുഭവനിൽ വിഷ്ണു(30), താൽക്കാലിക വാച്ചർമാരായ നെല്ലിയ്ക്കൽ അജയൻ(42), ഈട്ടിക്കുന്നേൽ ബിജു(32), പാലുംമൂട്ടിൽ രഞ്ജിത്ത് (26) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ് മോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് വനിതകൾ കൂടി ഇനിയും പിടിയിലാവാനുണ്ട്.
വനം വകുപ്പ് ഇന്റലിജന്‍സ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുജിത്തിനും സഹായികളായ രണ്ട് താല്‍ക്കാലിക വാച്ചര്‍മാർക്കുമാണ് മർദ്ദനമേറ്റത്. ഡിവൈഎസ്പി തന്ത്രപരമായി വിളിച്ച് വരുത്തിയ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിയ സുജിത്ത് തിരിച്ചറിയുകയായിരുന്നു.
ജനുവരി 25ന് പെരിയാർ കടുവ സങ്കേതത്തിന്റെ ഈസ്റ്റ് ഡിവിഷനിലെ വള്ളക്കടവ് തൊണ്ടിയാര്‍ സെക്ഷനിലെ മൂലക്കയത്തിന് സമീപത്താണ് സംഭവമുണ്ടായത്. ഏറെ പ്രമാദമായ കേസിൽ നടപടി ഇഴയുന്നതായി കാട്ടി കഴിഞ്ഞ മാസം 21 ന് ജന്മഭൂമി വാർത്ത നൽകിയിരുന്നു.
സ്വാതന്ത്രദിനത്തിൽ രാഷ്ട്രീയ പ്രസംഗം നടത്തി വിവാദത്തിലകപ്പെട്ട റേഞ്ച് ഓഫീസര്‍ നോക്കി നില്‍ക്കെയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നിൽ ഈ ഉദ്യോഗസ്ഥനാണെന്ന ആക്ഷേപവും ആദ്യം മുതൽ തന്നെ ഉണ്ട്.
പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന് വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയൻ നോക്കി നിൽക്കെയാണ് ക്രൂരമായ ആക്രമണം അരങ്ങേറിയത്. കീഴ്ജീവനക്കാരെ പിടിച്ച് മറ്റാനോ ഇവർക്കെതിരെ വകുപ്പ്തല നടപടി എടുക്കാനോ ഇദ്ദേഹം തയ്യാറായതുമില്ല.
ഫോണ്‍, ഐഡി കാര്‍ഡ് എന്നിവ പിടിച്ച് വാങ്ങുന്നതും പലതവണ നിലത്തിട്ട് മൂവരെയും മുഖത്തടക്കം മര്‍ദ്ദിക്കുന്നതും ചവിട്ടുന്നതുമെല്ലാം ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയിലുണ്ട്.
സംഭവത്തില്‍ പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്ദ്ധിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം വനവാസികളെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് കാട്ടിയും പരാതി നല്കി. പിന്നീട് കട്ടപ്പന ഡിവൈഎസ്പി ഇത് വ്യാജമാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 7 മാസത്തിന് ശേഷമാണ് കേസിൽ റേഞ്ചറുടെ അടക്കം മൊഴി പോലീസ് എടുത്തത്.
പ്രതികളെ വൈദ്യ പരിശോധനകൾക്ക് വിധേയരാക്കിയ ശേഷം രാത്രിയോടെ കോടതിയിൽ ഹാജരാക്കി. കേസിന് പിന്നിലെ മറ്റ് സാധ്യതകൾ നിലവിൽ പരിഗണിക്കുന്നില്ല, വനംവകുപ്പും ഇതേ വകുപ്പിലെ ഇൻ്റലിജൻസുമായുള്ള കുടി പകയാണ് ആക്രമണത്തിന്ന് കാരണമായതെന്നാണ് പോലീസ് നൽകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: