കോഴിക്കോട് :സമരത്തെ ആക്രമിച്ചാല്‍ കൈയുംകെട്ടി നോക്കിയിരിക്കില്ല. സര്‍ക്കാരിനെതിരെയുള്ള സമരത്തെ സിപിഎമ്മിനെ ഇറക്കി നേരിടാനാണ് ശ്രമമെങ്കില്‍ ഇതിനെ കൈയുംകെട്ടി നോക്കിയിരിക്കില്ല. കണ്ണൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയ യുവമോര്‍ച്ചാ പ്രവര്ത്തകര്ക്കുനരേ ഡിവൈഎഫ്ഐ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് സുരേന്ദ്രന് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ മന്ത്രി ഇ.പി. ജയരാജന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ ഡിവൈഎഫ്ഐക്കാര്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ വാഹനങ്ങളും ഇവര്‍ അടിച്ച് തകര്‍ത്തു. പാപ്പിനിശേരിയിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് സംഘടിച്ചെത്തിയ ഡിവൈഎഫ്ഐക്കാരാണ് ആക്രമണം നടത്തിയിട്ടുള്ളത്.
തുടര്‍ന്ന് പോലീസ് എത്തി ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവരേയും ഭീഷണിപ്പെടുത്തുകയായിരുന്നു. ഡിവൈഎഫ്ഐക്കാരെ തൊട്ടാല്‍ എസ്ഐയും പോലീസും ഇവിടെ നിന്ന് പോകില്ലെന്നായിരുന്നു ഭീഷണി.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ എല്ലാ പ്രതികളുമായും ജലീലിന് അടുത്ത ബന്ധമാണ് ഉള്ളത്. സ്വപ്ന ജലീലിന്റെ അടുത്ത സുഹത്താണെന്നും സുരേന്ദ്രന് ആരോപിച്ചു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്ക് ഖുര്‍ആര്‍ വിതരണം ചെയ്താലും അതിനെ എതിര്‍ക്കില്ല. എന്നാല്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ പേരില്‍ കള്ളം പറയാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലില്‍ ജലീല്‍ പറഞ്ഞത് എന്താണെന്ന് ഇതുവഹരെ വെളിപ്പെടുത്തിയിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ ജലീല്‍ സ്വപ്നയ്ക്ക് സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനായി ഉന്നത വിദ്യാഭ്യാസം, വഖഫ് എന്നീ വകുപ്പുകളേയും ജലീല്‍ ഉപയോഗപ്പെടുത്തി. വിഷയത്തില്‍ ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് സ്വന്തം തടി കാക്കുന്നതിനാണ്. ജലീല്‍ രാജിവച്ചാല്‍ ജയരാജനും മുഖ്യമന്ത്രിക്കും കൂടി രാജി വെയ്ക്കേണ്ടതായി വരും. ഇത് ഒഴിവാക്കുന്നതിനായാണ് മുഖ്യമന്ത്രിയുടെ ശ്രമം.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് അഡീഷണല്‍ സെക്രട്ടറിമാരെ കൂടി ചോദ്യം ചെയ്യാനുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വര്‍ണക്കടത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: