തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ രാജിവെയ്ക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് മഹിളാ മോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയുള്ള പോലീസ് നടപടിക്കെതിരെ ബിജെപി. വനിതാ പ്രവര്‍ത്തകര്‍ക്ക നേരേയുണ്ടായ പോലീസ് അതിക്രമം പിണറായിയുടെ കടത്തമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി.സുധീര്‍ പറഞ്ഞു.
അതിക്രമത്തിന് നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം. വനിതകളെന്ന പരിഗണന പോലും കൊടുക്കാതെ പുരുഷ പോലീസുകാര്‍ വനിത പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ഇത് ചട്ടവിരുദ്ധമാണ്. സമാധാനപരമായി നടന്ന മാര്‍ച്ചിന് നേരെയാണ് പോലീസ് ജലപീരങ്കി ഉള്‍പ്പെടെ കടുത്ത മര്‍ദ്ദന മുറകള്‍ നടത്തിയത്. നിരവധി വനിത പ്രവര്‍ത്തകര്‍ പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്നും അദേഹം പറഞ്ഞു.
രാജ്യദ്രോഹത്തില്‍ പങ്കാളിയായ മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കുന്നതിനു പകരം ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്ന വനിതകളെ ഉള്‍പ്പെടെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാന്‍ കഴിയില്ല. പോലീസ് അതിക്രമങ്ങളെ ചെറുത്ത് സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകും. അദേഹം പറഞ്ഞു. സമരങ്ങള്‍ക്കു നേരെയുള്ള പോലീസ് അതിക്രമങ്ങള്‍ പിണറായി സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: