മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ‘സ്വന്തം പോലീസ് സഖാക്കളും’ നാലര വര്‍ഷത്തില്‍ ചെയ്തു കൂട്ടിയ സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുക വയ്യ. പത്തനംതിട്ടയില്‍, പകര്‍ച്ച വ്യാധിയുടെ പിടിയില്‍നിന്ന് ജീവന് കാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രക്ഷകരാകേണ്ട സര്‍ക്കാരിന്റെ പ്രതിനിധിയായി വന്ന മനുഷ്യമൃഗത്തിന്റെ ലൈംഗിക വേട്ടയ്ക്കിരയായ പട്ടികജാതിക്കാരിയായ കുട്ടിയും തിരുവനന്തപുരത്ത്, ജോലി സംരക്ഷിക്കാന്‍ രോഗമുക്തി സര്‍ട്ടിഫിക്കറ്റിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആശ്രയിച്ച യുവതിയും ഈ പട്ടികയില്‍ ഏറ്റവുമൊടുവില്‍ പേരു ചേര്‍ക്കപ്പെട്ടവര്‍. തൃശൂരിലെ വില്ലേജ് ഓഫിസര്‍ സി.എന്‍. സിമിയായിരുന്നു സര്‍ക്കാരിന്റെ കഴിഞ്ഞ മാസത്തെ ഇര.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറാന്‍ ഏണിയാക്കിയ പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയെ ഓര്‍മിക്കുക. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം. പിണറായി സര്‍ക്കാരിന്റെ ആദ്യ നേട്ടമെന്ന് കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു ജിഷ കേസില പ്രതിയെ പിടിച്ചത്. അന്ന് മുഖ്യന്റെ പോലീസ് നല്കിയ ഉറപ്പ് അത്ര പെട്ടൊന്നൊന്നും കേരളം മറക്കില്ല. ഇനിയൊരു ജിഷ ഉണ്ടാവില്ലെന്ന ആ പ്രഖ്യാപനം പാഴായി. ഏത് പാതിരാത്രിയിലും സ്ത്രീകള്‍ക്ക് സ്വതന്ത്രമായും സുരക്ഷിതയുമായി ഇറങ്ങി നടക്കാന്‍ കഴിയുമെന്ന് ഉറപ്പ് നല്കിയ പോലീസ് മേധാവിക്ക് തലയുയര്‍ത്തി നില്ക്കാന് കഴിയാത്ത അവസ്ഥയാണിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: