കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്ണിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ശ്രീജിത്ത് പണിക്കര്‍. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ശ്രീജിത് പണിക്കരെ രാഷ്ട്രീയ നിരീക്ഷകന് എന്നു വിളിക്കാന്‍ സാധ്യമല്ലെന്നും വലത് നിരീക്ഷകന് എന്നു മാത്രമേ വിളിക്കാന്‍ കഴിയൂവെന്ന് മീഡിയാ വണ്‍ നിലപാട് എടുത്തിരുന്നു.
എന്നാല്‍, താന്‍ എന്താണെന്ന് പറയേണ്ടത് മീഡിയാ വണ്‍ അല്ലെന്ന് വ്യക്തമാക്കിയ ശ്രീജിത്ത് പണിക്കര്‍ ചാനലിലെ ചര്‍ച്ച ബഹികരിച്ചിരുന്നു. എന്നാല്‍, ഇടതുപക്ഷ നിരീക്ഷകനായ അഡ്വ. ജയശങ്കറിനെ രാഷ്ട്രീയ നിരീക്ഷകന് എന്ന രീതിയിലാണ് മീഡിയാ വണ്‍ അവതരിപ്പിച്ചത്. ഇക്കാര്യം ശ്രീജിത്ത് പണിക്കര്‍ തമാശ രൂപേണ സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
ഒരു മാസം മുമ്പാണ് മൗദൂതി ചാനലില്‍ വിവാദമായ സംഭവം നടന്നത്. വൈകുന്നേരം ഏഴരക്കുള്ള ചര്‍ച്ചയില്‍ ശ്രീജിത്തിനെ മീഡിയവണ്‍ അതിഥിയായി നിശ്ചയിച്ചിരുന്നു. ശ്രീജിത്ത് ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ചര്‍ച്ചക്ക് അരമണിക്കൂര്‍ മുന്‍പ് ചാനലിലെ പ്രൊഡക്ഷന്‍ വിഭാഗം ശ്രീജിത്തിനെ വിളിച്ച്, വലത് നിരീക്ഷകന് എന്നായിരിക്കും പേരിനൊപ്പം നല്‍കുക എന്നറിയിച്ചു. അത് അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞ ശ്രീജിത്ത് തന്റെ പൊസിഷന്‍ ചാനല്‍ നിര്‍ണ്ണയിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമല്ലെന്ന് അറിയിച്ച് ചര്‍ച്ച ബഹിഷ്കരിക്കുകയായിരുന്നു.
തുടര്‍ന്ന് ഫേസ്ബുക്ക് പേജില്‍ ലൈവില്‍ ശ്രീജിത്ത് മീഡിയവണിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ചാനല്‍ എഡിറ്റോറിയല്‍ ബോര്‍ഡും അവതാരകനായ നിഷാദ് റാവുത്തറും കാട്ടിയത് മര്യാദകേടാണെന്ന് ശ്രീജിത്ത് പറഞ്ഞു.
ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി തുടങ്ങി ചാനലുകളിലും സിപിഎം നിയന്ത്രണത്തില്‍ ഉള്ള കൈരളിയില്‍ ജോണ്‍ബ്രിട്ടാസ് പോലും തന്നെ സാമൂഹ്യനിരീക്ഷകനായി അംഗീകരിക്കുന്നുമ്പോള്‍ അതില്‍ നിന്ന് മാറി മീഡിയവണ്‍ ചാനലിനും അവതാരകന് നിഷാദിനും അത് അംഗീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും പണിക്കര്‍ ചോദിച്ചിരുന്നു. അന്നു പറഞ്ഞ ന്യായീകരണം മീഡിയാ വണ്ണും നിഷാദ് റാവുത്തറും വിഴുങ്ങിയത് ചോദ്യം ചെയ്താണ് ശ്രീജിത്ത് ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അയ്യോ! മീഡിയാ വൺ എഡിറ്റോറിയൽ ബോർഡിന് എന്തു സംഭവിച്ചു???
ശ്രീജിത് പണിക്കരെ ‘രാഷ്ട്രീയ നിരീക്ഷകൻ’ എന്നു വിളിക്കാൻ സാധ്യമല്ലെന്നും ‘വലത് നിരീക്ഷകൻ’ എന്നു മാത്രമേ വിളിക്കാൻ കഴിയൂ എന്നും ചാനലിന്റെ എഡിറ്റോറിയൽ ബോർഡ് തീരുമാനിച്ചുവെന്ന് എന്നോട് വിശദീകരിച്ച നിഷാദ് റാവുത്തർ തന്നെയല്ലേ ഇത്? സിപിഐ അംഗമായ, ആണെന്ന് പല തവണ തുറന്നു പറഞ്ഞിട്ടുള്ള ബഹുമാനപ്പെട്ട ജയശങ്കറിനെ ‘രാഷ്ട്രീയ നിരീക്ഷകൻ’ എന്നു വിളിക്കാൻ പാവത്തിന് എങ്ങനെ സാധിച്ചു! എഡിറ്റോറിയൽ പോളിസി അറബിക്കടൽ കൊണ്ടുപോയ് കാണരുതേ!
റാവുത്തറും ഇരുമ്പ് ജോണും സ്രാങ്കും വട്ടപ്പള്ളിയും എരുമേലിയും ഒക്കെയുള്ള മധുരമനോജ്ഞ വിയറ്റ്നാം കോളനി ഓർമ്മവരുന്നു ഫ്രണ്ടേ!
#മുട്ടിടിക്കൽ #ലജ്ജയില്ലേ_ലജ്ജയില്ലേ_നിനക്ക്_ലജ്ജയില്ലേ
[കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നിരീക്ഷകൻ ജയശങ്കർ ആണ്. ഇടതനുമാണ്. എന്നുകരുതി ‘ഇടത് നിരീക്ഷകൻ’ എന്നു വെക്കാൻ പോയാൽ വെക്കുന്ന ആളെ കക്ഷി എടുത്തിട്ട് അലക്കും.]
പ്രതികരിക്കാൻ ഇവിടെ എഴുതുക: