ചെന്നൈ: ഓണ്‍ലൈന്‍ വഴി തമിഴ്നാട്ടില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമെന്ന് സൂചന. വാട്ടസ്ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കിയാണ് വില്‍പ്പന. ഇതില്‍ പോലീസ് അന്വേഷണം തുടങ്ങി.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരെ മറയാക്കിയാണ് വില്‍പ്പന. അതിനാല്‍ പോലീസ് സംശയിക്കില്ല. കഴിഞ്ഞ ദിവസം പോലീസിന് തോന്നിയ ഒരു സംശയമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. രണ്ടു യുവാക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനൊപ്പം മറ്റൊരു പൊതി കൂടി കൊടുക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. യുവാക്കളെയും വിതരണക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് വലിയൊരു ശൃംഖലയിലേക്ക് പോലീസിന്റെ ശ്രദ്ധയെത്തിയത്. അറസ്റ്റിലായ യുവാക്കള്‍ ചെന്നൈയിലെ പ്രസിദ്ധമായ ഐടി കമ്പനി ഉദ്യോഗസ്ഥരാണ്.
വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നവര്‍ക്ക് സൗജന്യ സാമ്പിളായി കഞ്ചാവ് ലഭിക്കും. അംഗമാക്കുന്നവര്ക്ക് അഞ്ച് മുതല്‍ 10 ശതമാനം കമ്മീഷന് ലഭിക്കും. സോഫ്റ്റെ്വെയര്‍ എഞ്ചിനീയര്‍മാരാണ് ഭൂരിഭാഗവും ഇതിലെ അംഗങ്ങള്‍. ആന്ധ്ര-ഓഡീഷ അതിര്‍ത്തിയിലും, ഈസ്റ്റ് ഗോദാവരി, മല്‍ക്കന്‍ഗിരി, സുക്മ എന്നിവിടങ്ങളില്‍ നിന്നുമാണ് കഞ്ചാവ് ലഭിക്കുന്നത് ഇത് റോഡ് മാര്‍ഗമോ റെയില്‍ മാര്‍ഗമോ ഇവിടെയെത്തിക്കുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: