തൃശൂര്‍ : വടക്കുന്നാഥന് ക്ഷേത്രത്തിനു ചുറ്റുമുള്ള പൈതൃക സോണ്‍ ഇല്ലാതാക്കാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ മൗനസമ്മതം നല്‍കുന്നുവെന്ന മുന്‍ മേയര്‍ രാജന് ജെ.പല്ലന്റെ ആരോപണം തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ തട്ടിപ്പെന്ന് ബിജെപി കൗണ്‍സിലറും കോര്പ്പറേഷന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ എം.എസ്.സമ്പൂര്‍ണ. വോട്ടു ബാങ്ക് മുന്നില്‍കണ്ട ക്ഷേത്ര സംരക്ഷണത്തിന്റെ വക്താവായി അവതരിക്കാനാണ് ശ്രമം. രാജന് പല്ലന് മേയര്‍ ആയിരുന്ന കാലത്ത് തേക്കിന്‍കാടിനെ പൈതൃക സോണ്‍ ആക്കി പ്രഖ്യാപിക്കുന്നതിന്റെ മറവില്‍ സ്വരാജ് റൗണ്ടിന്റെ വീതി 22ല്‍നിന്ന് 36 ആക്കുകയാണ് ചെയ്തത്. ക്ഷേ്രതെമെതാന ഭൂമി പിടിച്ചടക്കുക എന്ന ഗൂഢലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍.
വീതി കൂട്ടാനുള്ള നീക്കത്തെ ബിജെപി അംഗങ്ങള്‍ എക്കാലത്തും എതിര്‍ക്കുകയും വടക്കുന്നാഥന്റെ ഒരിഞ്ചു ഭൂമി പോലും തൊടാന്‍ സമ്മതിക്കിെല്ലന്നു അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ക്ഷേത്ര മൈതാനവും പരിസരവും അതിന്റെ സംശുദ്ധിയും സംരക്ഷിക്കാന്‍ ബിെജപി പ്രതിജ്ഞാബദ്ധരാണ്. പട്ടാളം റോഡ് വികസനത്തിന്റെ പേരുപറഞ്ഞ് കൗണ്‍സില്‍ തീരുമാനമില്ലാതെ ഏകപക്ഷീയമായി മാരിയമ്മന്‍ കോവില്‍ പൊളിക്കാന്‍ ഉത്തരവിട്ട ആളാണ് രാജന് പല്ലന്. മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലാന്‍ നടപ്പാക്കുമ്പോള്‍ ക്ഷേത്രവും പൈതൃകവും മൈതാനവും തകര്‍ക്കാനുള്ള ഏതു ശ്രമെത്തയും ബിജെപി ശക്തിയുക്തം എതിര്‍ക്കുമെന്നും സമ്പൂര്‍ണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: