കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. യുവാവ് പിടിയില്‍. നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് സി ഐ എസ് എഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ ചാവക്കാട് സ്വദേശി സജീര്‍ എന്നയാളെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. എയര്‍ അറേബ്യ വിമാനത്തില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് ഷാര്‍ജയിലേക്ക് പോകാന്‍ എത്തിയതായിരുന്നു സജീര്‍. പിടിയിലായ യുവാവിനെയും കഞ്ചാവും സിഐഎസ്എഫ് നാര്‍ക്കോട്ടിക് വിഭാഗത്തിന് കൈമാറി. നാര്‍ക്കോട്ടിക് ബ്യൂറോ ഇയാളെ വിശദമായി ചോദ്യം ചെയ്യും.
കാക്കനാട് ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഇയാള്‍ക്ക് എവിടെ നിന്ന് കഞ്ചാവ് ലഭിച്ചു എന്നത് അടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. ഹാൻഡ് ബാഗിനുള്ളില്‍ ചെറിയ പായ്ക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: