ദുബായ്: ഐപിഎല്ലിനായി ദുബായിലെത്തിയ ദല്‍ഹി ക്യാപിറ്റല്‍സിന്റെ അസിസ്റ്റന്‍ഡ് ഫിസിയോ തെറാപ്പിസ്റ്റിന് കൊറോണ സ്ഥിരീകരിച്ചു. ദുബായില്‍ എത്തിശേഷം നടത്തിയ മൂന്നാം പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ആദ്യ രണ്ട് പരിശോധനകളിലും ഫലം നെഗറ്റീവ് ആയിരുന്നു.
പതിനാല് ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിച്ച ഫിസിയോ തെറാപ്പിസ്റ്റിന് രണ്ട് പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയാലേ ടീമിനൊപ്പം ചേരാനാകൂ. കളിക്കാരുമായിട്ടോ മറ്റ് സപ്പോര്‍ട് സ്റ്റാഫുകളുമായിട്ടോ അദ്ദേഹത്തിന് സമ്പര്‍ക്കം ഇല്ലായിരുന്നെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് അറിയിച്ചു.
കൊറോണ സ്ഥിരീകരിച്ച ഫിസിയോ തെറാപ്പിസ്റ്റിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഐപിഎല്ലുമായി ബന്ധപ്പെട്ട് കൊറോണ സ്ഥിരികരിക്കുന്ന 15-ാമത്തെയാളാണ് ഈ ഫിസിയോതെറാപ്പിസ്റ്റ്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ രണ്ട് കളിക്കാര്‍ അടക്കം 13 പേര്‍ക്ക് നേരത്തെ രോഗം ബാധിച്ചിരുന്നു. ഇവര്‍ ക്വാറന്റൈനിലാണ്. രാജസ്ഥാന് റോയല്‍സ് ദുബായ് യിലേക്ക് തിരിക്കും മുമ്പ് അവരുടെ ഫീല്‍ഡിങ് കോച്ച് ദിശാന്തിന് കൊറോണ സ്ഥീരികരിച്ചിരുന്നു. രോഗം സുഖപ്പെട്ടതിനെ തുടര്‍ന്ന് ദിശാന്ത് ദുബായില്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഈ മാസം 19 മുതല്‍ നവംബര്‍ 10 വരെയാണ് 13-ാമത് ഐപിഎല്‍ അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: