ബംഗളൂരു: മയക്കുമരുന്ന് കടത്ത് കേസില്‍ കന്നടതാരം രാഗിണി ദ്വിവേദിയുടെ അറസ്റ്റിനു പിന്നാലെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക്. മലയാളത്തിലടക്കം നിരവധി സിനിമകളില്‍ അഭിനയിച്ച നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായി സഞ്ജന ഗല്‍റാണിയെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുകയാണ്. ഇന്നലെ അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് നടിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. നടിയുടെ അറസ്റ്റും രേഖപ്പെടുത്തുമെന്നാണ് കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നടിയും രാഹുല്‍ ഷെട്ടിയും ഒരുമ്മിച്ചു പാര്‍ട്ടികളില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ മറ്റ് പ്രതികളെയും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്ന് ഉറപ്പായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: