തൃശൂര്‍: വിവാദമായ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫഌറ്റ് നിര്‍മ്മാണത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന സര്‍ക്കാരിന്റെയും നഗരസഭയുടേയും വാദത്തിന് വീണ്ടും തിരിച്ചടി.
നിര്‍മ്മാണ കരാര്‍ കമ്പനിയായ യൂണിടാക്കിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നത് ലൈഫ് മിഷനും വടക്കാഞ്ചേരി നഗരസഭയുമാണെന്ന രേഖകള്‍ പുറത്തുവന്നു. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള അനുമതിപത്രം ലഭിക്കുന്നതിന് ലൈഫ് മിഷനാണ് യൂണിടാക്കിന് വേണ്ടി അപേക്ഷ നല്‍കിയത്. കെഎസ്ഇബിയിലും നഗരസഭയിലും ലൈഫ് മിഷന് ഇതു സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പദ്ധതി പ്രദേശത്തെ മരം മുറിക്കുന്നതിന് അനുമതി നല്‍കിയത് വടക്കാഞ്ചേരി നഗരസഭയാണ്. ചട്ടവിരുദ്ധമായ നിലയില്‍ ലൈഫ് മിഷന്റെ ഫഌറ്റുകള്‍ സ്വകാര്യ കമ്പനി കരാര്‍ എടുത്തു നിര്‍മ്മിക്കുന്നത് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന നിലപാടിലായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പും ലൈഫ് മിഷനും വടക്കാഞ്ചേരി നഗരസഭയും.
കരാര്‍ കമ്പനിയെക്കുറിച്ച് തങ്ങള്‍ക്ക് ഒരറിവുമില്ലെന്ന് നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, വടക്കാഞ്ചേരി നഗരസഭയുടെ ഔദ്യോഗിക രേഖകളിലെല്ലാം നിര്‍മ്മാണക്കമ്പനിയായ യൂണിടാക്കിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: