ഇടുക്കി: കാലവര്‍ഷം അവസാന മാസത്തിലേക്ക് എത്തിയപ്പോള്‍ ഇതുവരെയുള്ള മഴയില്‍ 10% കുറവ്. 180.64 സെ.മീ. മഴ കിട്ടേണ്ട സ്ഥാനത്ത് 163.44 മഴയാണ് ലഭിച്ചത്.
മഴ ഏറ്റവും അധികം കൂടിയത് കോഴിക്കോടാണ്, 11%. കണ്ണൂര്‍-10. കോട്ടയം- 9, തിരുവനന്തപുരം 4% വീതവും മഴ കൂടി. വയനാടാണ് ഏറ്റവും കുറവ് മഴ ലഭിച്ചത് 30%. തൃശൂര്‍-29, ഇടുക്കി-21, മലപ്പുറം-21, ആലപ്പുഴ-16, കൊല്ലം-11, പത്തനംതിട്ട-10, പാലക്കാട്-6, എറണാകുളം-4, കാസര്‍ഗോഡ്്-2 ശതമാനവും വീതം മഴ കുറഞ്ഞു. കഴിഞ്ഞവര്‍ഷം മഴക്കാലത്ത് 13% മഴ കൂടിയിരുന്നു. ജൂണില്‍ 65 സെ.മീ. മഴയും ജൂലൈയില്‍ 60 സെ.മീ. മഴയുമാണ് ശരാശരി സംസ്ഥാനത്ത് ലഭിച്ചത്.
ഈ സീസണില്‍ അടുത്തമാസം പാതിവരെ മഴ തുടരുമെന്നാണ് ഐഎംഡിയുടെ നിലവിലെ നിഗമനം. പിന്നീടാകും തുലാമഴയെന്നറിയപ്പെടുന്ന വടക്ക് കിഴക്കന്‍ മണ്‍സൂണെത്തുക. അതേ സമയം കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്നുണ്ട്. കൂടുതലായും വൈകുന്നേരങ്ങളിലാണ് ഇടിയോട് കൂടിയ മഴ പെയ്യുന്നത്. ഇന്ന് ഇടുക്കിയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ആഴ്ച വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: