മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണ വിടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ബാഴ്സലോണയുമായുള്ള നിര്‍ണായക ചര്‍ച്ചക്കായി അദ്ദേഹത്തിന്റെ അച്ഛന് ജോര്‍ജ് മെസി സ്പെയിനിലെത്തി. ജോര്‍ജ് മെസിക്കൊപ്പം ഏജന്റും സ്പെയിനിലെത്തിയിട്ടുണ്ട്. ബാഴ്സ അധികൃതരുമായി അവസാന വട്ട ചര്‍ച്ചയ്ക്കാണ് ജോര്‍ജ് മെസിയെത്തിയിരിക്കുന്നത്.
ഇതിനിടെ മെസിക്ക് ബാഴ്സലോണയില്‍ തുടരുക പ്രയാസമാണെന്ന തരത്തിലും ജോര്‍ജ് മെസി പ്രതികരിച്ചു. സ്പെയിനില്‍ ഹോട്ടലിലേക്ക് പോവുകയായിരുന്ന അദ്ദേഹത്തോട് മാധ്യമപ്രവര്‍ത്തകര്‍ ബാഴ്സയുമായുള്ള പ്രശ്നങ്ങള്‍ ചോദിക്കുകയായിരുന്നു.
നിലവിലെ സാഹചര്യം എന്താണെന്ന ചോദ്യത്തിന് ബുദ്ധിമുട്ടേറിയതാണെന്ന് മറുപടി നല്കി. മെസി ബാഴ്സയില്‍ തുടരുമോയെന്ന ചോദ്യത്തിന് പ്രയാസമായിരിക്കുമെന്നും മറുപടി നല്കി. സിറ്റിയിലേക്കുള്ള മടക്കത്തേക്കുറിച്ച് അറിയില്ലെന്നായിരുന്നു ഉത്തരം.
ഇതോടെ ബാഴ്സ വിടാനുള്ള തീരുമാനത്തില്‍ ഉറച്ചാണ് ജോര്‍ജ് ചര്ച്ചക്കെത്തിയിരിക്കുന്നതെന്ന സൂചനയാണ് കായിക നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്. ബാഴ്സലോണയുടെ താരമല്ലെന്ന തീരുമാനം മെസി എടുത്തുകഴിഞ്ഞെന്നും അതിനാലാണ് പരിശീലനത്തിനടക്കം എത്താഞ്ഞതെന്നുമാണ് സൂചന.
ആഗസ്റ്റ് 25നാണ് മെസി ക്ലബ് വിടണമെന്ന ആവശ്യം ഉന്നയിച്ച് മാനേജ്മെന്റിന് കത്തയച്ചത്. അതോടെ ക്ലബ്ബുമായുള്ള ബന്ധം മെസി ഉപേക്ഷിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ മെസി ബാഴ്സലോണയില്‍ തുടരുമെന്ന സൂചനയാണ് ക്ലബ് അധികൃതര്‍ നല്‍കുന്നത്. ബാഴ്സയുടെ പുതിയ ജേഴ്സി പ്രദര്‍ശനത്തില്‍ മെസിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സുവാരസിന്റെയോ വിദാലിന്റെയോ ചിത്രങ്ങള്‍ പോസ്റ്ററിലില്ല. മെസി ക്ലബ് വിടില്ലെന്നും ടീമില്‍ തുടരുമെന്നുമുള്ള പ്രതീക്ഷ ആരാധകരില്‍ നിലനിര്‍ത്താനാണ് മാനേജ്മെന്റിന്റെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: