പാട്ന: കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് തിരിച്ചടി നല്കി മുന്‍മുഖ്യമന്ത്രി ജിതന്റാം മാഞ്ചി എന്‍ഡിഎയിലേയ്ക്ക്. മാഞ്ചിയുടെ പാര്‍ട്ടിയായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എസ്) ബിജെപിക്കും ജെഡുയു വിനുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി പാര്‍ട്ടി വക്താവ് ധനീഷ് റിസ്വാന് പറഞ്ഞു. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം വ്യാഴാഴ്ച മാഞ്ചി നേരിട്ട് നടത്തുമെന്നും വക്താവ് വ്യക്തമാക്കി.
യുപിഎ- എന്‍ഡിഎ ഇതര പാര്‍ട്ടികളെ ഒപ്പം കൂട്ടി തെരെഞ്ഞെടുപ്പ് നേരിടാന്‍ മാഞ്ചിയുടെ പാര്‍ട്ടി തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മാഞ്ചി അപ്രതീക്ഷിതമായി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് എന്‍ഡിഎക്കൊപ്പം നില്‍ക്കാനുള്ള തീരുമാനം മാഞ്ചി കൈക്കൊണ്ടത്. കോണ്‍ഗ്രസ്-ആര്‍ജെഡി പാളയത്തില്‍ നിന്നുള്ള മാഞ്ചിയുടെ ചുവടുമാറ്റം ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ തുടര്‍ഭരണം മുന്നില്‍ കണ്ടുകൊണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
എന്‍ഡിഎ യില്‍ എത്തുന്നത് സീറ്റ് മോഹിച്ചുകൊണ്ട് അല്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതെന്നും എച്ച്എഎമ്മം വക്താവ് പറഞ്ഞു. കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യത്തിനൊപ്പം നിലയുറപ്പിച്ചിരുന്ന എച്ച്എഎമ്മിന്റെ മുന്നണിമാറ്റം മഹാസഖ്യ ക്യാമ്പില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: