കോട്ടയം: കുട്ടികള്‍ക്ക് അയച്ച ഓണ സന്ദേശത്തില്‍ വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച്കൊണ്ട് പരാമര്‍ശം നടത്തിയ കോട്ടയം നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്കൂള്‍ പ്രഥമ അധ്യാപിക സിസ്റ്റര്‍ ദിവ്യ മാപ്പു പറഞ്ഞു. ഓണ്‍ലൈന്‍ പഠനത്തിനായി രൂപീകരിച്ച വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ഹിന്ദുമത വികാരം വ്രണപ്പെടുന്ന രീതിയിലുള്ള ആശംസാ പ്രസംഗം പുരോഹിത കൂടിയായ ദിവ്യ പങ്കുവെച്ചത്. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടുകൂടി മാപ്പപേക്ഷയുമായി ദിവ്യ രംഗത്തു വരുകയായിരുന്നു.
വാമനമൂര്‍ത്തിയെ സംബന്ധിച്ച് പരാമര്‍ശം തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഇതു കാരണം ഹിന്ദു സമൂഹത്തിനുണ്ടായ മനോവിഷമം മനസ്സിലാക്കുന്നെവെന്നും ദിവ്യ പറഞ്ഞു. അതിനാല്‍ മാപ്പപേക്ഷിക്കുന്നുവെന്നും പുറത്തുവിട്ട വീഡിയോയില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.
ദിവ്യയ്ക്കെതിരെ ഹിന്ദു ഐക്യവേദി കറുകച്ചാല്‍ പോലീസല് പരാതി നല്‍കിയിരുന്നു. നെടുംകുന്നം സെന്റ് തെരേസാസ് ഹൈസ്കൂളിന് മുന്നില്‍ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: