:തിരുവനന്തപുരം: ഓണക്കിറ്റിലൂടെ ഭക്ഷ്യ യോഗ്യമല്ലാത്തതും ആരോഗ്യത്തിന്ഹാനികരമാകുന്നതുമായ ശർക്കര സര്‍ക്കാര്‍ സൗജന്യമായി നല്കിയപ്പോൾ വയറ്റത്തടിച്ച ഒരു കൂട്ടരുണ്ട്. മറയൂരിലെ ശർക്കര കർഷകർ. മികച്ചതെന്ന് ലോകം വാഴ്ത്തിയ മറവൂർ ശർക്കര വാങ്ങാൻ ആളില്ല. മുഴവൻ ശർക്കരയും വാങ്ങി കർഷകരെ സഹായിക്കുമെന്ന് ഏറ്റ കൃഷിമന്ത്രിയേയും കാണാനില്ല. സർക്കാർ ചെലവിൽ വിഷം ചേർന്ന ശർക്കര വെച്ച് മലയാളികൾ ഓണത്തിന് പാസയം വെയ്ക്കുമ്പോൾ ടൺ കണക്കിന് ശർക്കര എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് മറയൂരിലെ കർഷകർ.
സ്വന്തം ഫാമുകളിലെ കരിമ്പിന്റെ നീരൂറ്റി കല്ലും മണ്ണും അരിച്ച് കർഷകർ ഉരുളയാക്കിയെടുക്കുന്നതാണ് മറയൂർ ശർക്കര. എക്കാലത്തും കേരളത്തിൽ ഏറ്റവും വിപണിയുളള ശർക്കരയും ഇതാണ്. കോവിഡ് വന്നതോടെ വിപണി ഇടിഞ്ഞു. ഓണക്കാലത്ത് വിപണി പ്രതീക്ഷിച്ചിരുന്നപ്പോളാണ് സർക്കാറിന്റെ വക സൗജന്യകിറ്റ്. പഞ്ചസാര ഉരുക്കി കെമിക്കലും കളറും ചേർത്ത് ശർക്കര എന്ന പേരിൽ കിറ്റുകളിലൂടെ നൽകി.നല്കിയ ശര്‍ക്കര മുഴുവന്‍ ഭക്ഷ്യ യോഗ്യമല്ലാത്തതാണെന്ന് സര്‍ക്കാറിന്റെ കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലാബറട്ടറിയാണ് കണ്ടെത്തുയും റിപ്പോർട്ടു ചെയ്യുകയും ഉണ്ടായി.
സൗജന്യ വിതരണം മൂലം മറയൂർ ശർക്കര കർഷകർ പ്രതിസന്ധിയിലായത് ശ്രദ്ധയിൽ പെട്ടപ്പോൾ കൃഷിവകുപ്പ് മുഴുവൻ ശർക്കരയും എടുക്കുമെന്ന് കൃഷിമന്ത്രി അറിയിച്ചതാണ്.കിലോയക്ക് 70 രൂപ വിലയിട്ട് 30 രൂപ സർക്കാർ സബ്സിഡി കൂടി നൽകി കർഷകന് 100 രൂപ ലഭ്യമമാക്കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം.കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന 2000 ഓണവിപണനകേന്ദ്രങ്ങൾ മുഖേന വിറ്റഴിക്കുമെന്നു പറഞ്ഞിരുന്നു.. ഒരാഴചത്തെ വിപണനമേളകൾ ഇന്ന് അവസാനിച്ചു. പേരിന് കുറച്ച ശർക്കര എടുത്തു. ടൺ കണക്കിന് ശർക്കര മറയൂരിൽ കെട്ടികിടക്കുകയാണ്. കമ്മീഷൻ കാര്യമായി തടയാത്തതിനാൽ ഉദ്യോഗസ്ഥരുടെ നിസ്സഹരണമാണ്,മന്ത്രി നിർദ്ദേശിച്ചിട്ടും ശർക്കര വാങ്ങാത്തത് എന്നാണ് ആരോപണം.
സിവിള്‍ സപ്ളൈസ് കോര്പ്പറേഷന് ഓണക്കിറ്റിലൂടെ 10 വിതരണ കമ്പനികളുടെ ശര്‍ക്കരയാണ് വിതരണം ചെയ്തത്. എല്ലാ കമ്പനികളുടേയും ശര്‍ക്കര പരിശോധിച്ച ശേഷം ഒരോന്നിലേയും കുഴപ്പങ്ങള്‍ ചൂണ്ടികാട്ടി ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലാബറട്ടറി റിപ്പോര്‍ട്ടു നല്കി.ഭക്ഷ്യ യോഗ്യമല്ലാത്തതും ആരോഗ്യത്തിന്ഹാനികരമാകുന്നതുമായ ശർക്കര ജനങ്ങൾക്ക് നൽകരുതെന്നും വ്യക്തമാക്കി. കെമിക്കലും കളറും ചേർത്ത ശർക്കരയെ ശര്‍ക്കരയായി പരിഗണിക്കാന്‍ കഴിയില്ലന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.കഴിഞ്ഞ 24 ന് ലഭിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ രഹസ്യമാക്കി വെച്ചു. വിഷമയമായ ശർക്കര ജനങ്ങളുടെ കൈകളിലെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: