ആലപ്പുഴ: കോവിഡ് പരിശോധനയക്കുള്ള ട്രുനാറ്റ് മെഷിന് ആശുപത്രിയിലിറക്കാന് സിഐടിയുക്കാര്‍ അമിത കൂലി ചോദിച്ചു. ഗതികെട്ട് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആശുപത്രി ജീവനക്കാര്‍ മെഷീന് ഇറക്കി. തുറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ട്രൂനാറ്റ് മെഷീന് ഇറക്കാന്‍ സിഐടിയു യൂണിയന്കാര് കൂലിയായി ആവശ്യപ്പെട്ടത് 16,000 രൂപ. ആശുപത്രി അധികൃതര്‍ 9,000 വരെ വാഗ്ദാനം ചെയ്തിട്ടും തൊഴിലാളികള്‍ വഴങ്ങാതായപ്പോള്‍ 225 കിലോഗ്രാം ഭാരമുള്ള മെഷീന് മെഡിക്കല്‍ ഓഫിസര്‍ ഡോ. റൂബിയും ജീവനക്കാരും ചേര്‍ന്ന് ഇറക്കി. ആശുപത്രിയുടെ ഒന്നാം നിലയില്‍ മെഷീന് സ്ഥാപിക്കുകയും ചെയ്തു.
ബുധനാഴ്ച വൈകിട്ടാണു മെഷീന് എത്തിയത്. ഇന്നലെ രാവിലെ മെഷീന് ഇറക്കാന്‍ സിഐടിയു യൂണിയനെ അധികൃതര്‍ സമീപിച്ചപ്പോഴാണ് അമിത കൂലി ആവശ്യപ്പെട്ടത്. അതേസമയം, മെഷീന് ഒന്നാം നിലയിലെത്തിക്കാനുള്ള ക്രെയിന്‍ വാടക ഉള്‍പ്പെടെയുള്ള തുകയാണ് ആവശ്യപ്പെട്ടതെന്നു സിഐടിയു യൂണിയന് വ്യക്തമാക്കി. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ക്രെയിനില്ലാതെ തന്നെ മെഷീന് ഒന്നാം നിലയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: