തിരുവനന്തപുരം : കൊറോണ മൂലം ഓണക്കാലത്തെ മദ്യ വില്‍പ്പന കുറയാതിരിക്കാന്‍ ഇളവ് നല്കി എക്സൈസ് വകുപ്പ്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വര്‍ധിപ്പിച്ചു. നിലവില്‍ ഒരു ദിവസം 400 ടോക്കണുകള്‍ വിതരണം ചെയ്തിടത്ത് 600 ടോക്കണ്‍ വരെ ഇനി അനുവദിക്കും.
മദ്യ വില്‍പ്പനയുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 7 വരെയാകും വില്‍പ്പന നടത്തുക. ഒരു തവണ ടോക്കണ്‍ എടുത്തു മദ്യം വാങ്ങിയവര്‍ക്ക് വീണ്ടും മദ്യം വാങ്ങാന്‍ മൂന്ന് ദിവസത്തെ ഇടവേള നിര്‍ബന്ധമാക്കിയതും താത്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം.
എന്നാല്‍ തിരക്ക് നിയന്ത്രിക്കുന്നതിനാകും ഈ നടപടിയെന്നാണ് എക്്സൈസ് നല്കിയ വിശദീകരണം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ബെവ് കോയുടെ ആപ്പായ ബെവ് ക്യൂ വഴിയാണ് ടോക്കണുകള്‍ ബുക്ക് ചെയ്തിരുന്നത്. ബെവ്ക്യൂ ബുക്കിങ്ങിലൂടെ മദ്യ വിതരണം പുനസ്ഥാപിച്ചെങ്കിലും മദ്യ വില്‍പ്പനയില്‍ ഇടിവ് വന്നിരുന്നു. അതേസമയം ബുക്കിങ് കൂടുതല്‍ ലഭിക്കുന്നത് ബാറുകള്ക്കാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: