ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കില്‍, അതിര്‍ത്തിക്കടുത്ത് ചൈനീസ് കോപ്ടറുകളുടെ പറക്കലുകള്‍ കൂടിയ സാഹചര്യത്തില്‍ മലനിരകളില്‍ ഇന്ത്യ സൈനികരെ വിന്യസിച്ചു. തോളില്‍ നിന്ന് ആകാശത്തേക്ക് തൊടുത്തുവിടാവുന്ന റഷ്യന്‍ നിര്‍മിത ഇഗ്ല മിസൈലുകളും (വ്യോമ പ്രതിരോധ സംവിധാനം) ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള വലുതും ചെറുതുമായ മലനിരകളിലെല്ലാം സൈനികരെ നിയോഗിച്ചു. ഹെലിക്കോപ്ടറോ വിമാനമോ അതിര്‍ത്തി ലംഘിച്ചാല്‍ തടയാനാണ് നിര്‍ദേശം.
ഇതിനു പുറമേ ചൈനീസ് നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ റഡാറുകളും വിന്യസിച്ചു. ഭൂമിയില്‍ നിന്ന് വിമാനങ്ങളിലേക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനിലും പോയിന്റ് 14ലും ചൈനീസ് കോപ്ടറുകളുടെ സാന്നിധ്യം ശക്തമാണ്. മെയ് ആദ്യം തന്നെ ഇന്ത്യ സുഖോയ് വിമാനങ്ങള്‍ വിന്യസിച്ചിരുന്നു. ചൈനയുടെ ഹോട്ടന്‍, ഗാര് ഗുന്‍സ, കാഷ്ഗര്‍, ഹോപ്പിങ്, ധോങ്ക സോങ്ങ്, ലിന്‍ഴി, പാങ്ങട്, എന്നീ എയര്‍ബേസുകളില്‍ നിന്നുള്ള നീക്കങ്ങളും ഇന്ത്യ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: