ന്യൂദല്‍ഹി: സൈനിക, നയതന്ത്ര തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഫലമുണ്ടായില്ലെങ്കില്‍ അതിര്‍ത്തി വിഷയത്തില്‍ ചൈനയുമായി സൈനിക നടപടിയാണ് അടുത്ത ഘട്ടമെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സൈനിക, നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ് .
അതു പരാജയപ്പെട്ടാല്‍ മാത്രമേ ഇത് സൈനിക നടപടി എന്ന പരിഹാരമാര്‍ഗം തേടൂ എന്നും റാവത്ത് പറഞ്ഞു. ഫിംഗര്‍ ഏരിയ, ഗാല്‍വാന്‍ വാലി, ഹോട്ട് സ്പ്രിംഗ്സ്, കോങ്റംഗ് നള തുടങ്ങി നിരവധി മേഖലകളില്‍ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രില്‍-മെയ് മുതല്‍ ഏറ്റുമുട്ടലിലാണ്. ലെഫ്റ്റനന്റ് ജനറല്‍ തലത്തില്‍ ചര്‍ച്ചകള്‍ കഴിഞ്ഞ മൂന്ന് മാസമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലങ്ങളൊന്നും നേടാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അതിര്‍ത്തി മേഖലയിലെ ഭൂമിശാസ്ത്ര പ്രത്യേകതയാണ് പലപ്പോഴും സംഘര്‍ഷത്തിന് കാരണം. കൃത്യമായ അതിര്‍ത്തി നിശ്ചയിക്കാന്‍ സാധിക്കാത്ത നിരവധി പ്രദേശങ്ങളുണ്ട്. അതിനാല്‍ ചര്‍ച്ചകളിലൂടെ പിന്മാറ്റം തീരുമാനിക്കലാണ് അഭികാമ്യം. നിരീക്ഷണം നടത്തി ഇരുരാജ്യ ങ്ങളും പരസ്പരം അതിര്‍ത്തിയിലെ ദൂരം കണക്കാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണകൂടം സമാധാന പരമായി പ്രശ്നം പരിഹരിക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തുകയാണ്. എന്നാല്‍ തല്‍സ്ഥിതി പുന: സ്ഥാപിക്കാന്‍ പ്രതിരോധ സേനകള്‍ പ്രതിജ്ഞാ ബദ്ധമാണെന്നും സൈനിക നീക്കത്തിന് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: