മുംബൈ: അദിതി റാവുവും ജയസൂര്യയും അഭിനയിച്ച സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ വിജയകരമായ വേള്‍ഡ് പ്രീമിയറിനു ശേഷം പുതിയ മലയാള ചിത്രം സീയു സൂണിന്റെ ഡയറക്ട്ടുസര്വീസ് വേള്‍ഡ് പ്രീമിയര്‍ ആമസോണ്‍ െ്രെപം വീഡിയോ പ്രഖ്യാപിച്ചു. മഹേഷ് നാരായണന് (ടേക്ക്ഓഫ്) എഡിറ്റിംഗും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ (ടേക്ക്ഓഫ്, കുമ്പളങ്ങി നൈറ്റ്സ്), റോഷന് മാത്യു (കൂടെ, ദ എല്‍ഡര്‍ വണ്‍), ദര്‍ശന രാജേന്ദ്രന് (കാവന്, വൈറസ്) എന്നിവര്‍ പ്രധാന വേഷത്തിലഭിനയിക്കുന്നു. ദുബായിലുള്ള വീഡിയോയിലൂടെ ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയര് എന്‍ജിനീയറുടെ കഥ പറയുകയാണ് സീയു സൂണ്‍. ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണിത്. ഇന്ത്യയിലെയും 200 ഓളം രാജ്യങ്ങളിലെയും െ്രെപം അംഗങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ ആമസോണ്‍ െ്രെപം വീഡിയോയില്‍ ചിത്രം സ്ട്രീം ചെയ്യാം.
വിവിധ ഭാഷകളിലും സവിശേഷ ഫോര്‍മാറ്റുകളിലും തുടര്‍ച്ചയായി ഏറ്റവും പുതിയ വിനോദ പരിപാടികള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സൂഫിയും സുജാതയും, ട്രാന്‍സ്, ലൂസിഫര്‍, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ മലയാള ചിത്രങ്ങള്‍ വലിയ വിജയമാണുണ്ടാക്കിയതെന്ന് ആമസോണ്‍ െ്രെപം വീഡിയോ ഇന്ത്യ കണ്ടന്റ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ് വിജയ് സുബ്രഹ്മണ്യം പറഞ്ഞു. ഇന്ത്യന്‍ ഭാഷയിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഫഹദ് ഫാസിലിന്റെ പേരിലുണ്ട്. സംവിധായകന് മഹേഷ് നാരായണനുമായി ചേര്‍ന്നുള്ള പരീക്ഷണ ചിത്രങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. ഓണം അടുത്തെത്തിയ സമയത്ത് സീയു സൂണിന്റെ റിലീസിനൊപ്പം ആഘോഷങ്ങള്‍ക്ക് മധുരം കൂട്ടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹേഷിനൊപ്പം പ്രവര്‍ത്തിക്കുന്നത് എല്ലായ്പ്പോഴും പ്രചോദിപ്പിപ്പിക്കുന്ന അനുഭവമാണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ടേക്ക്ഓഫിന്റെ ചിത്രീകരണം സമയം അവിസ്മരണീയമായിരുന്നുവെന്ന് നടനും നിര്‍മ്മാതാവുമായ ഫഹദ് ഫാസില്‍ ഓര്‍മ്മിക്കുന്നു. രസകരവും ആവേശകരവുമായ അനുഭവമായിരുന്നു സീയു സൂണിന്റെ ചിത്രീകരണ വേള. പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ സമയത്ത് ചിത്രീകരിച്ച സിനിമയാണിത്. ഇതുപോലുള്ള സമയത്തും പ്രേക്ഷകര്‍ക്കായി വിസ്മയകരമായ കണ്ടന്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ചിത്രം ആസ്വദിക്കുമെന്നും ചിത്രത്തോടുള്ള ഇഷ്ടം പങ്കുവെക്കുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കംപ്യൂട്ടര്‍ സ്ക്രീന്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രമാണ് സീയു സൂണ്‍. ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണിതെന്ന് സംവിധായകന് മഹേഷ് നാരായണന് പറഞ്ഞു. മുന്‍പുണ്ടായിട്ടില്ലാത്ത വിധമുള്ള ഇന്നത്തെ സാഹചര്യത്തില്‍ വിര്‍ച്വലായി പരസ്പരം ബന്ധപ്പെടാനാണ് ജനങ്ങള്‍ ശ്രമിക്കുന്നത്. ഈ ആശയത്തെ ഒരു പടി കൂടി കടന്ന് വ്യത്യസ്ത സ്ക്രീന്‍ ഡിവൈസുകളിലൂടെ കഥ പറച്ചിലിന്റെ സവിശേഷ രീതികള്‍ അന്വേഷിക്കുകയാണ് ചിത്രത്തില്‍. വിര്‍ച്വല്‍ കമ്മ്യൂണിക്കേഷന്‍ സോഫ്റ്റ് വെയറുകളും അവയുടെ ഡെവലപ്പര്‍മാരുമില്ലാതെ ഇത്തരമൊരു ആശയം അടിസ്ഥാനമാക്കിയുള്ള ചിത്രമുണ്ടാകില്ലായിരുന്നു. ഇത്തരമൊരു സമയത്ത് തങ്ങളുടെ സര്‍ഗശേഷി യാഥാര്‍ഥ്യമാക്കുന്നതിനും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ കഥപറച്ചിലിന്റെ പുതിയ രീതികള്‍ കണ്ടെത്താനുള്ള അവസരമായി വിനിയോഗിക്കുന്നതിനും നിരവധി കലാകാരന്മാര്ക്ക് ചിത്രം പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീയു സൂണ്‍ ആമസോണ്‍ െ്രെപം വീഡിയോ വഴി ഗ്ലോബല്‍ പ്രീമിയര്‍ നടത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: