പെട്ടിമുടി ദുരന്ത ഭൂമില് തന്റെ ഉറ്റവര്‍ക്കായി കേളുന്ന ദീന രോദനങ്ങള്ക്കൊപ്പം ഏറെ കരളലിയിച്ച ഒന്നായിരുന്നു കുവി എന്ന പെണ് വളര്ത്തുനായയുടേത്. ഉരുള്‍പ്പൊട്ടലില്‍ തന്റെ കളിക്കൂട്ടുകാരി ധനുഷ്കയ്ക്കായി ദുരന്ത ഭൂമിയിലെങ്ങും ഓടി നടക്കുകയും അവസാനം പെണ്‍കുട്ടിയെ കണ്ടെത്തി ഉദ്യോഗസ്ഥരെ വിളിച്ചു കാണിച്ചുകൊടുക്കുന്നത് അതീവ ദുഃഖത്തോടെയാണ് കേരളം കണ്ടതും ശ്രവിച്ചതും.
തുടര്‍ന്ന് ദിവസങ്ങളോളം തന്റെ ധനുഷ്ക മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ കുവി പെട്ടിമുടിയില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നു. ദുരന്ത ഭൂമിയില്‍ തളര്‍ന്നുറങ്ങുന്ന കുവിയെ ശ്രദ്ധയില്‍പെട്ട ജില്ല ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന് എന്ന പോലീസുകാരനാണ് പിന്നീട് ഭക്ഷണവും മറ്റും നല്കി സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവന്നത്. തുടര്‍ന്ന് തന്റെ വീട്ടിലേക്കകുവിയെ കൊണ്ടുവരാന്‍ ഈ പോലീസുകാരന് അതീവ താത്പ്പര്യം കാണിക്കുകയും ഇതിനുള്ള നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അജിത് ജില്ലാ കളക്ടര്‍ക്കും എംപിക്കും ഉള്‍പ്പടെ നിവേദനം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് കുവിയെ ഡോഗ് സ്ക്വാഡിലേക്ക ദത്തെടുക്കുകയായിരുന്നു. നാടന്‍ പെണ്‍നായ ആയതിനാല്‍ ഇതിനെ ഡോഗ് സ്ക്വാഡിലെ മറ്റ് നായകള്‍ക്കൊപ്പം ഇതിനെ വളര്‍ത്തുകയോ പരിശീലനം നല്‍കുകയോ ചെയ്യില്ല. പകരം സംരക്ഷിക്കുക മാത്രമായിരിക്കും ചെയ്യുക.
മലയാളികളുടൈ കരളലിയിപ്പിച്ച ഈ വളര്‍ത്തുനായയെ ദത്തെടുക്കാതെ സന്നദ്ധത പ്രകടിപ്പിച്ച ഉദ്യോഗസ്ഥന് നല്കിയിരുന്നെങ്കില് ഒരു പക്ഷേ കുവിക്ക് പെട്ടിമുടിയില്‍ നഷ്ടമായ സൗഹൃദത്തെ ചിലപ്പോള്‍ മറ്റൊരു കുടുംബത്തിലൂടെ വീണ്ടെടുക്കാന്‍ സാധിച്ചേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: