ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുര്‍ഥി. ഭാരതത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ തന്നെ പലയിടത്തും വിനായക ചതുര്‍ഥിയായി ആഘോഷിച്ച് ശ്രീഗണേശ പൂജ നടത്തി സമര്‍പ്പിക്കുന്ന നാള്.
എല്ലാ പൂജകള്‍ക്കും പൂജാവസാനം സമര്‍പ്പണമുണ്ട്. പിന്നെ എന്തിനാണ് സമര്‍പ്പിക്കുന്നു എന്ന പദം ഇവിടെ പ്രത്യേകമായി ഉപയോഗിച്ചതെന്ന സംശയം തോന്നാം. വിനായക ചതുര്‍ഥിക്ക,് അതുവരെ പൂജിച്ച വിഗ്രഹം തന്നെ ജലത്തില്‍ നിമജ്ജനം ചെയ്താണ് സമര്‍പ്പണം.
ഊര്‍ജം സൃഷ്ടിക്കപ്പെടുന്നില്ല. നശിപ്പിക്കപ്പെടുന്നുമില്ല എന്ന ഐന്സ്റ്റീന് സിദ്ധാന്തം പോലും ഇതിനെ ആധാരമാക്കിയാണെന്ന് പറയേണ്ടിവരും. വിഗ്രഹം (ാമേേലൃ) നശിച്ചാലും അതിലെ ചൈതന്യം നശിക്കുന്നില്ല. വിഗ്രഹാരാധന, പൂജയുടെ ഒരു ഘട്ടം മാത്രമാണ്. യഥാര്‍ഥ പ്രതിഷ്ഠ ഹൃദയത്തിലാണ്. അതിനെ ദര്‍ശിക്കാന്‍ സാധ്യമാക്കുകയാണ് ഗണേശപൂജയില്‍.
ഭഗവദ്ഗീതയില്‍ പറഞ്ഞതു പോലെ
‘നൈനം ഛിന്ദന്തി ശസ്ത്രാണി
നൈനം ദഹതി പാവക’
ശസ്ത്രത്താല്‍ അതിനെ വിഛേദിക്കാന്‍ കഴിയില്ല. അഗ്നിയാല്‍ നശിപ്പിക്കാനാകില്ല. അതാണ് ആത്മചൈതന്യം. ആ തത്വത്തെ ഉദ്ബോധിപ്പിക്കുകയാണ് ഗണേശ ചതുര്ഥിയിലെ വിഗ്രഹനിമജ്ജനം. വിഗ്രഹം നിമജ്ജനം ചെയ്ത് ആത്മാവില്‍ ആരാധിക്കുന്ന സ്വയം പര്യാപ്തത, അഥവാ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന സന്ദേശവും ഇത് ഉള്‍ക്കൊള്ളുന്നു. ചില സ്ഥലങ്ങളില്‍ വരദചതുര്ഥി എന്ന പേരിലും എന്ന പേരിലും വിനായക ആരാധന നടത്തി വരാറുണ്ട്.
പലയിടങ്ങളിലും ‘ഗണപതി ബപ്പാ മോറിയാ’ എന്ന് ഉറക്കെ ആലപിച്ചു കൊണ്ടാണ് വിഗ്രഹ നിമജ്ജനം. മഹാരാഷ്ട്രയിലെ മൊറേഗാവ് എന്ന സ്ഥലത്തുള്ള ശ്രീഗണേശ ക്ഷേത്രത്തെ ഓര്‍മിപ്പിക്കുന്നതാണ് ‘ഗണപതി ബപ്പാ മോറിയ’ എന്ന പ്രാര്‍ഥന. അവിടെയടുത്ത് മോറ്യ ഗോസാവി എന്നൊരു ഭക്തന് ജീവിച്ചിരുന്നു. മൊറേഗാവിലെ ഗണശേനെ, മാതാപിതാക്കള്‍ ഏറെ ആരാധിച്ചതിനു ശേഷമായിരുന്നത്രെ മോറ്യഗോസാവിയുടെ ജനനം. ആ സ്മരണയ്ക്കായാണ് അദ്ദേഹത്തിന് ആ പേരു വിളിച്ചത്. തുടര്‍ന്നാണ് ഗണേശ പൂജയ്ക്ക് ഗണപതി ബപ്പ മോറിയ എന്ന ആലാപനവും വ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: