തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൊടുത്തതിനെ എതിര്‍ക്കുന്നത് ലോക വിവരം ഇല്ലാത്തിനാല്‍. ലോകത്തേയും രാജ്യത്തേയും പ്രധാന വിമാനത്താവളങ്ങളുടെ എല്ലാം നടത്തിപ്പ് സ്വകാര്യ കമ്പനിയ്ക്കാണ്. കേരളത്തിലെ തന്നെ മികച്ച വിമാനത്തവളമായ കൊച്ചിയും സ്വകാര്യ പങ്കാളിത്തത്തിലാണ് ഭംഗിയായി നടക്കുന്നത്.
ലോകത്ത് ഏറ്റവും വരുമാനവും തിരക്കുമുള്ള ഹീത്രു, ഫ്രാങ്ക്ഫര്‍ട്ട്, മാഡ്രിഡ്, പാരിസ് വിമാനത്താവളങ്ങള്‍ സ്വകാര്യകമ്പനികളാണ് നടത്തുന്നത്. ഇന്ത്യയിലാണെങ്കില്‍ മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് എന്നിവയും സ്വകാര്യ മേഖലയിലാണ്. സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ആരംഭിച്ച ആദ്യ വിമാനത്താവളമാണ് നെടുമ്പാശ്ശേരിയിലേത്.
തികച്ചും രാഷ്ട്രീയ കാരണങ്ങളാല്‍ കേന്ദ്ര തീരുമാനത്തിനെതിരെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികള്‍ ഉറഞ്ഞു തുള്ളുന്നുണ്ടെങ്കിലും വിവരമുള്ളവരെല്ലാം സ്വകാര്യ വല്‍ക്കരണത്തെ അനുകൂലിക്കുകയാണ്. സ്ഥലം എംപിയായ ശശി തരൂരും അക്കൂട്ടത്തിലാണ്. മറ്റു വിമാനത്താവളങ്ങളിലെല്ലാം സ്വകാര്യപങ്കാളിത്തം ആകാമെങ്കില്‍ തിരുവനന്തപുരത്തിനെ മാത്രം മാറ്റനിര്‍ത്തുന്നത് എന്തിനാണ്? എന്ന ചോദ്യമാണ് ഉയരുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റാനുള്ള അവസരമാണിതെന്നും അതു നഷ്ടമാക്കരുതെന്നുമാണ് ഈ മേഖലയിലെ പ്രമുഖരുടെ അഭിപ്രായം.
കോണ്‍ഗ്രസ്സ് എന്തു പറഞ്ഞാലും കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ അനുകൂലിക്കുന്നതില്‍ ഉറച്ചു നില്ക്കുന്നതായി ശശി തരൂര്‍ എംപി ആവര്‍ത്തിച്ചു.
വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനു നല്‍കാനുള്ള കേന്ദ്രതീരുമാനം തലസ്ഥാനത്തിന്റെ സാമ്പത്തികക്കുതിപ്പിനു വഴിയൊരുക്കുമൊണ്് ഐബിഎസ് എക്സിക്യുട്ടീവ് ചെയര്‍മാനും സംസ്ഥാന സര്‍ക്കാരന്റെ ഡിജിറ്റല്‍ ഹൈപവര്‍ അഡൈ്വസറി കമ്മിറ്റി അംഗവുമായ വി.കെ.മാത്യൂസ് പറയുന്നത്.. വ്യോമയാനം ഉള്‍പ്പെടെ മേഖലകളില്‍ സ്വകാര്യവല്‍ക്കരണം വരുന്നത് സേവനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കും. വിമാനങ്ങളുടെ കണക്ടിവിറ്റി 10 % വര്‍ധിച്ചാല്‍ ജിഡിപി അര ശതമാനം കൂടുമെന്നാണ് രാജ്യാന്തരതലത്തിലെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.തലസ്ഥാനത്തെ ഡിജിറ്റല്‍ ഹബ് ആയി വികസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ വിമാനത്താവള വികസനം നിര്‍ണായകഘടകമാണ്.സ്വകാര്യനിക്ഷേപകര്‍ വരുന്നതിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക. വി.കെ.മാത്യൂസ് പറഞ്ഞു.
പതിറ്റാണ്ടുകളായി തിരുവനന്തപുരം വിമാനത്താവളം അനുഭവിക്കുന്ന അവഗണന ഇതോടെ അവസാനിക്കമെന്ന് ടെക്നോപാര്‍ക് സ്ഥാപക സിഇഒ ജി വിജയരാഘവന് പ്രതീ്കഷിക്കുന്നു.
സര്‍ക്കാര്‍ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും കാര്യക്ഷമമല്ലാത്ത ബിസിനസുകള്‍ നടത്താതിരിക്കുകയും വേണം. ഈ സംരംഭം നടന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സാമ്പത്തിക വികസനത്തിലും ഉണ്ടാകുന്ന സ്വാധീനം വളരെ ഉയര്ന്നതായിരിക്കുംവിജയരാഘവന് പറഞ്ഞു
ഏതു വിമാനത്താവളവും രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സ്വകാര്യവല്‍ക്കരണം നല്ല രീതിയില്‍ സഹായിക്കും, തുറമുഖവും, വിമാനത്താവളവും, റെയില്‍വേയും, ദേശീയപാതയും, റിങ് റോഡുകളും വിപുലീകരിച്ച ഉള്‍നാടന്‍ ജലഗതാഗതവും സില്‍വര്‍ ലൈന്‍, മെട്രോ പദ്ധതികളും തിരുവനന്തപുരത്തെ ആഗോള നിലവാരത്തില്‍ നിക്ഷേപങ്ങള്‍ക്കായി മല്‍സരിക്കാന്‍ ശേഷിയുള്ള നഗരമാക്കാന്‍ പുതിയ തീരുമാനം സഹായകരമാകകുമെന്നാണ്. നിസ്സാന്‍ മുന്‍ സിഇഒ ടോണി തോമസ് പറയുന്നത്. തലസ്ഥാന മേഖലയുടെ വികസനം ഊര്‍ജിതപ്പെടുത്താന്‍ സഹായിക്കുമെന്ന് ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രന്നായരും തെക്കന്‍ കേരളത്തിന്റെ വളര്‍ച്ചയെ ഗണ്യമായി സഹായിക്കുകയും ടൂറിസം മേഖലയ്ക്ക് പ്രയോജനം ലഭിക്കുമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബും പറയുന്നു.
അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ വിമാനത്താവള വികസനം തുടങ്ങിയാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന യാത്രാ പ്രതിസന്ധി വരെ മാറുമെന്ന് എയര്‍പാസഞ്ചര്‍ അസോസിയേഷന് കേരള ചേംബര്‍ അസോസിയേഷന് കേരള ചേംബര്‍ പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണന്, സെക്രട്ടറി ജനറല്‍ ജോര്‍ജ് ജോസഫ്, ട്രഷറര്‍ എ.പി. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: