തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 26 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന് മലദ്വാരത്തിലൂടെയാണ് അരക്കിലോ സ്വര്‍ണ്ണം കടത്തിയത് . കാസര്‍ഗോഡ് സ്വദേശിയില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് 26 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അനധികൃതമായി കടത്തിയ 275 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്ന് എത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ കബീര്‍ ആണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: