നെബ്രസ്ക്കാ : നിയമ വിരുദ്ധമായി ഗർഭസ്ഥ ശിശുവിനെ ഇല്ലായ്മ ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ബില്ലിൽ നെബ്രസ്ക്കാ ഗവർണർ പീറ്റ റിക്കറ്റ്സ് ആഗസ്റ്റ് 15 ശനിയാഴ്ച ഒപ്പുവച്ചു. ഇതു സംബന്ധിച്ചുള്ള ബിൽ വ്യാഴാഴ്ച നിയമസഭ 8 നെതിരെ 33 വോട്ടുകളോടെ പാസ്സാക്കിയിരുന്നു.
പരിഷ്കൃത സമൂഹത്തിൽ ഗർഭസ്ഥ ശിശുക്കളെ ജനിക്കാൻ അനുവദിക്കാതെ പിച്ചിചീന്തുന്നത് നിയമം മൂലം നിരോധിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. മെഡിക്കൽ എമർജൻസി സാഹചര്യത്തെ ബില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നെബ്രാസ്ക്ക ഒരു പ്രോ-ലൈഫ് സംസ്ഥാനമാണ്. നിയമസഭാ സാമാജികർ അംഗീകരിച ഈ ബിൽ നമ്മുടെ സംസ്കാരം ശക്തിപ്പെടുത്തുന്നതിനുള്ള ആദ്യ പടിയാണ് , ഗവർണർ ബില്ലിൽ ഒപ്പുവച ശേഷം നടത്തിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഡിസ് മെമ്പർമെന്റ് അബോർഷൻ, അലഭാമ അർക്കൻസാസ്സ് , ഒഹായോ , ഒക്കലഹോമ , ടെക്സസ്സ് , വെസ്റ്റ് വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ നിരോധിച്ചിരുന്നു. ആഗസ്റ്റ് 28 മുതൽ ഈ നിയമം അർക്കൻസാസിൽ പ്രാബല്യത്തിൽ വരുത്തുന്നതിന് യു.എസ്. കോർട്ട് ഓഫ് അപ്പീൽസ് അനുമതി നൽകിയിട്ടുണ്ട്.
ഗർഭഛിദ്രത്തിനെതിരേയും സ്വവർഗ്ഗ വിവാഹത്തിനെതിരെയും ശക്തമായ നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ന്യൂനപക്ഷ മൊഴികെ, ഭൂരിപക്ഷം അമേരിക്കക്കാരും ഇതിനെ അനുകൂലിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: