ന്യൂദല്‍ഹി : പിഎം കെയര്‍ ഫണ്ടിലെ പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് (എന്‍ഡിആര്‍എഫ്) മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. ദേശീയ ദുരന്ത നിവാരണ ഫണ്ടും പിഎം കെയര്ഫണ്ടും രണ്ടാണ്. അതിനാല്‍ രണ്ടും ഒരുമിച്ചാക്കേണ്ട ആവശ്യമില്ലെന്നും കോടതി അറിയിച്ചു.
പിഎം കെയര്‍ ഫണ്ട് ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് കൈമാറണാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്. ഇതുപ്രകാരം പിഎം കെയേഴ്സ് ഫണ്ടിലെ പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് നിക്ഷേപിക്കാനോ കൈമാറാനോ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയും പിഎം കെയര്‍ ഫണ്ടും രണ്ടാണെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടി കണ്ക്കിലെടുത്താണ് ഫണ്ട് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. മാത്രമല്ല ദേശീയ ദുരന്തസമയത്ത് ദുരിതാശ്വാസത്തിനായി പുതിയ പദ്ധതി തയ്യാറാക്കണമെന്ന ആവശ്യത്തില്‍ 2018 നവംബറില്‍ തയ്യാറാക്കിയ പദ്ധതി മതി. ഇതിനായി പ്രത്യേകം പദ്ധതി ആസൂത്രണം ചെയ്യേണ്ടതില്ലെന്നും കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: