മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങള്‍ ഫലവത്താവും. കമ്മീഷന് അടിസ്ഥാനത്തിലുള്ള പ്രവൃത്തികളില്‍നിന്നും ധനാഗമമുണ്ടാവും. സൗഹൃദങ്ങള്‍ അവശ്യഘട്ടങ്ങളില്‍ ഉപകരിക്കപ്പെടും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
അകന്നു കഴിഞ്ഞിരുന്ന കുടുംബ ബന്ധങ്ങള്‍ പുനരേകീകരിക്കും. വിവാഹ തീരുമാനങ്ങള്‍ മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവും. കൂടുതല്‍ നേട്ടങ്ങള്‍ക്കായി ധനവിനിയോഗം ചെയ്യും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
കലാപരമായ സംരംഭങ്ങള്‍ക്ക് ഉന്നതി കൈവരും. സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ പുതിയ പദവികള്‍ക്ക് അവസരം സിദ്ധിക്കും. സന്താനങ്ങളുടെ ഉദ്യോഗപരമായ പരിശ്രമങ്ങളില്‍ വിജയമുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
കൂടുതല്‍ ഊര്‍ജ്ജസ്വലതയും ആത്മവിശ്വാസവും വന്നുചേരും. തന്ത്രപൂര്‍വം കുഴപ്പംപിടിച്ച പരിതസ്ഥിതിയില്‍ നിന്ന് മുക്തിനേടും. ഭാവിയിലേക്കായുള്ള പല പദ്ധതികളും ആസൂത്രണം ചെയ്യും. ബന്ധു ജനങ്ങളില്‍നിന്നും സഹായവും ആഗ്രഹപൂര്‍ത്തീകരണവും ഉണ്ടാകും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
കഠിനാദ്ധ്വാനത്താല്‍ …… വീണ്ടെടുക്കാന്‍ സാധിക്കും. ശത്രുക്കളുടെ ഉപദ്രവം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഊഹക്കച്ചവടത്തില്‍ താല്പര്യം, കര്മമേഖലയില് വ്യതിയാനം എന്നിവയ്ക്ക് സാധ്യതയുണ്ട്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
സാമൂഹിക ബന്ധങ്ങളില്‍ പുരോഗതി ദൃശ്യമാവും. കാര്യ നിര്‍വഹണ ശേഷി വര്‍ധിക്കുന്നതാണ്. ഉദരരോഗ വ്യാധികള്‍ക്ക് സാധ്യതയുണ്ട്. മാനസിക ആകുലതകള്‍ക്ക് ശമനമുണ്ടാവും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
അനാരോഗ്യത്തിനും കര്മവിഘ്നത്തിനും സാധ്യതയുണ്ട്. നിയമ, വ്യവഹാര കാര്യങ്ങളില്‍ വിജയമുണ്ടാവും. നൂതന സൗഹൃദങ്ങള്‍ വന്നുചേരും. സമൂഹത്തില്‍ മാന്യതയും ആദരവും നേടിയെടുക്കും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
സ്വയംകൃതാനര്‍ത്ഥങ്ങള്‍ വര്‍ധിക്കുന്നതാണ്. ജലോല്പ്പന്നങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ടു വരുമാന വര്‍ധനവുണ്ടാകും. സ്വജന വിരഹത്തിനും ബന്ധുജന വിരോധത്തിനും സാധ്യത കാണുന്നു.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
ഗാര്‍ഹിക ജീവിതത്തില്‍ അസംതൃപ്തിയും പൊരുത്തക്കേടും ഉടലെടുക്കും. സാമ്പത്തിക വൈഷമ്യം അനുഭവപ്പെടാം. ഭാഗ്യ സംരംഭങ്ങളില്‍ മുതല്‍മുടക്കും. പൈതൃക സ്വത്തിനായി പരിശ്രമിക്കും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
ഐശ്വര്യം, വ്യാധി ശമനം എന്നിവ വന്നുചേരും. തകര്‍ന്ന കുടുംബ ബന്ധങ്ങള്‍ പുനഃരേകീകരിക്കും. ആത്മവിശ്വാസത്തോടെ പുതിയ സംരംഭങ്ങളിലേര്‍പ്പെടും. മത്സരവിജയം സിദ്ധിക്കും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
മേലധികാരികളില്‍ നിന്നും അനുകൂല സമീപനമുണ്ടാവും. ആത്മീയതയിലും സാമൂഹിക കാര്യങ്ങളിലും താല്‍പ്പര്യമേറും. കുട്ടികള്‍ മൂലം ദുരനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ധനാഗമവും കാര്യവിജയവും സിദ്ധിക്കും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
ഇഷ്ടകാര്യ സിദ്ധി, സ്ഥാനലാഭം എന്നിവ വന്നുചേരും. കുടുംബസ്വത്തുക്കള്‍ അനുഭവവേദ്യമാവും. ആരോഗ്യസ്ഥിതി മെച്ചമാവും. മംഗള കര്‍മങ്ങളില്‍ പങ്കുകൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: