ഇരിട്ടി: പേരാവൂര്‍ മേല്‍ മുരിങ്ങോടിയില്‍ പന്ത്രണ്ടോളം കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. സജീവ സിപിഎം പ്രവര്‍ത്തകരും മുന്‍ സിപിഎം മെമ്പറും ഉള്‍പ്പെടെ 12 ഓളം കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ആര്. സുരേഷ് എന്നിവര്‍ ഇവരുടെ വീടുകളിലെത്തി കുടുംബങ്ങളെ പാര്‍ട്ടിയുടെ ഭാഗമാക്കി.
കാനോത്ത് സതീശന്, വിശ്വകര്‍മ്മ സൊസൈറ്റി മേഖല പ്രസിഡണ്ട് ഷിബിലാഷ്, എം.വി. ജോസ്, വികെ. ഗ്രേസി, എന്‍.ജെ. ജോസഫ് തുടങ്ങി 25 പ്രവര്‍ത്തകരാണ് സിപിഎമ്മിന്റെ ദുഷ്പ്രചരണങ്ങള്ക്കെതിരെയും ഇരട്ടത്താപ്പിലും പ്രതിഷേധിച്ച് ബിജെപിയില്‍ എത്തിയത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഈ മണ്ണില്‍ വളരാന്‍ പ്രയത്നിച്ച തങ്ങള്‍ ഈ പ്രസ്ഥാനത്തോട് വിടപറയുവാന് കാരണം തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തില്‍ നിന്നും പാര്‍ട്ടി മുതലാളിത്തത്തിലേക്കും അധോലോക തീവ്രവാദ പ്രസ്ഥാനത്തിലേക്കും വഴി മാറിയതാണെന്ന് ഇവര്‍ പറഞ്ഞു. വരുംനാളുകളില്‍ ഇനിയും ഈ മേഖലയില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ ബിജെപിയില്‍ എത്തിച്ചേരുമെന്നും ഇവര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, മഹിള മോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് ആര്. ഉഷ, മണ്ഡലം സെക്രറിമാരായ എന്‍.വി. ഗിരീഷ്, പ്രിജേഷ് അളോറ, ഉഷ ഗോപാലകൃഷ്ണന്, എസ്ടി മോര്‍ച്ച ജില്ലാ സെക്രട്ടറി രാജു മുരിങ്ങോടി, യുവമോര്‍ച്ച നേതാക്കളായ വിശാല്‍ ഹരീന്ദ്രനാഥ്, ശരത് മുരിങ്ങോടി പഞ്ചായത്ത് ഭാരവാഹികളായ രാജേഷ്, ഷിബു മണത്തണ, അരുണ്‍ മുരിങ്ങോടി എന്നീ നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: