- ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള താങ്കളുടെ സമ്പാദ്യം വലുതാണ്. 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയം എന്റെ മനോഹരമായ നിമിഷമാണ്. ധോണിക്കും കുടുംബത്തിനും രണ്ടാം ഇന്നിങ്സില്‍ ആശംസകള്‍ നേരുന്നു -സച്ചിന് ടെന്‍ഡുല്‍ക്കര്‍
- താരങ്ങള്‍ വരും പോകും, എന്നാല്‍ ധോണിയെപ്പോലൊരാള്‍ ഇനിയുണ്ടാകാന്‍ പ്രയാസമാണ്. ധോണി പലര്‍ക്കും കുടുംബാംഗമായി മാറിയിരുന്നു. ഓം ഫിനീഷായ നമഹ! -വീരേന്ദര്‍ സെവാഗ്
- ചെറിയ പട്ടണത്തില്‍ നിന്ന് ക്രിക്കറ്റ് ലോകം കണ്ട മികച്ച നായകനായും മാച്ച് വിന്നറായുമുള്ള ധോണിയുടെ മാറ്റം അഭിനന്ദനാര്‍ഹമാണ്. മനോഹരമായ ഓര്‍മകള്‍ക്ക് നന്ദി. താങ്കള്‍ക്കൊപ്പം കളിക്കാനായതില്‍ അഭിമാനിക്കുന്നു. ആ ഓര്‍മകള്‍ ഒരിക്കലും മറക്കില്ല -വി.വി.എസ്. ലക്ഷ്മണ്
- എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും ഒരു ദിവസം വിരമിക്കേണ്ടി വരും. എങ്കിലും അടുത്തറിയാവുന്ന ഒരാള്‍ ആ തീരുമാനം എടുക്കുമ്പോള്‍ വല്ലാത്ത ദുഃഖമാണ്. രാജ്യത്തിനായുള്ള താങ്കളുടെ സേവനം ഓര്‍മ്മകളിലുണ്ടാകും -വിരാട് കോഹ്ലി
- ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറ്റവും സ്വാധീനിച്ച ഒരാള്‍ പടിയിറങ്ങുന്നു. ടീമിനെ എങ്ങനെ ഉയര്‍ത്തണമെന്ന് കൃത്യമായ ധാരണയുള്ളയാളായിരുന്നു ധോണി. നീല കുപ്പായത്തില്‍ ഇനിയില്ലെന്നത് ദുഃഖിപ്പിക്കുന്നു -രോഹിത് ശര്‍മ്മ
- ഇന്ത്യ എയില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്കുള്ള നമ്മുടെ യാത്ര ചോദ്യചിഹ്നങ്ങളും കോമകളും ആശ്ചര്യ ചിഹ്നങ്ങളും നിറഞ്ഞതായിരുന്നു. ഇപ്പോള്‍ നിങ്ങളുടെ അധ്യായത്തിന് അവസാനമായിരിക്കുന്നു. എന്റെ അനുഭവത്തില്‍ നിന്ന് പറയട്ടെ, ജീവിതത്തിന്റെ ഈ പുതിയ ഭാഗം രസകരമാണ്. ഇവിടെ ഡിആര്‍എസ് പിരിധികളില്ല. വെല്‍ പ്ലെയിഡ് -ഗൗതം ഗംഭീര്‍
- മികച്ച വിക്കറ്റ് കീപ്പര്‍, ബാറ്റ്സ്മാന്, നായകന്, നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് ആശംസ അര്‍പ്പിക്കുന്നു. കളത്തിലെ മനോഹര നിമിഷങ്ങള്‍ക്ക് നന്ദി -ഹര്ഭജന് സിങ്
- ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച നായകനും ഇതിഹാസത്തിനും ആശംസ -ഷാഹിദ് അഫ്രീദി
- വിരമിക്കല്‍ ക്ലബിലേക്ക് സ്വാഗതം ധോണി. താങ്കളുടെ മാജിക്കല്‍ കരിയര്‍ തന്നെ! -കെവിന് പീറ്റേഴ്സണ്
- രാജ്യത്തിനായി ക്രിക്കറ്റ് കളത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്ത ധോണി, താങ്കള്‍ക്കൊപ്പം കളിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു -ഇര്ഫാന് പഠാന്
- ഏഴാം നമ്പര്‍ കുപ്പായം വികാരമാക്കിയ വ്യക്തി. ശാന്തത അദ്ദേഹത്തെ ക്യാപ്റ്റന്‍ കൂളാക്കി. കൊതിപ്പിക്കുന്ന കരിയറിന് ഉടമയായ ധോണിക്ക് ആശംസകള്‍ -മിതാലി രാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: