തിരുവനന്തപുരം: ഭാരതത്തേയും ദേശീയപതാകയേയും അപമാനിച്ച് നിലമ്പൂര്‍ സിപിഎം എംഎല്‍എ പി.വി. അന്‍വര്‍. സ്വാതന്ത്ര്യദിനത്തിന് ആശംസയര്‍പ്പിച്ച് അന്‍വര്‍ പോസ്റ്റ് ചെയ്തു ചിത്രത്തിലാണ് ദേശീയപതാകയെ സിപിഎം എംഎല്‍എ വികൃതമാക്കിയത്. മുകളില്‍ കുങ്കുമ വര്‍ണവും മധ്യത്തില്‍ വെള്ളയും താഴെ പച്ചയും മധ്യത്തിലെ വെള്ളനിറത്തില്‍ അശോകചക്രവും ചേര്‍ന്നതാണ് ഇന്ത്യയുടെ ദേശീയ പതാക. എന്നാല്‍, അന്‍വറിന്റെ പോസ്റ്റിലെ പതാകയില്‍ തൊണ്ണൂറ് ശതമാനവും പച്ച നിറമാണ്. മുകളില്‍ അല്പം കുങ്കുമ വര്‍ണം ചേര്‍ത്തിട്ടുണ്ടെങ്കിലും വെള്ളനിറം പതാകയില്‍ എവിടേയും ഇല്ല.
അതേസമയം, മധ്യത്തില്‍ പച്ചയെ കുറച്ചുകൂടി കടുത്തപച്ചയാക്കി ചിത്രീകരിച്ചിട്ടുണ്ട്. ആ പച്ചനിറത്തിലാണ് അശോകചക്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ ചിഹ്നങ്ങളെ വികൃതമാക്കുന്നതും അവഹേളിക്കുന്നതും ഗുരുതരമായ കുറ്റമാണ്. അന്വരിന്റെ ദേശദ്രോഹ പോസ്റ്റില്‍ വിവാദം ശക്തമായതോടെ തന്റെ ആശംസ പോസ്റ്റ് അന്‍വര്‍ മുക്കി. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതചുസംബന്ധിച്ച് ശക്തമായ പ്രതിഷേധം തുടരുകയാണ്. നേരത്തേ, കോണ്‍ഗ്രസ് എംഎല്‍എ ഷാനിമോള്‍ ഉസ്മാനും ഇന്ത്യയുടെ വികലമായ ഭൂപടം ഉള്‍പ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതും വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: