ന്യൂദല്‍ഹി : ഇന്ത്യന്‍ ഭൂപ്രദേശം ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിയത് വിവാദമാവുകയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സൗഹൃദ ഹസ്തവുമായി നേപ്പാള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി നേരിട്ട് ഫോണ്‍ വിളിക്കുകയായിരുന്നു.
രാജ്യം 74ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ ആഘോഷിച്ചപ്പോള്‍ നിരവധി രാഷ്ട്രത്തലവന്മാരാണ് ആശംസകള്‍ അറിയിച്ചത്. അതിര്‍ത്തിയുമായി ബന്ധപ്പെട്ട് പ്രകോപനം ഉണ്ടാക്കുന്ന വിധത്തില്‍ പുതിയ മാപ്പ് പുറത്തുവിട്ടതിനുശേഷം ആദ്യമായാണ് ഇന്ത്യയും നേപ്പാളും തമ്മില്‍ ഇത്തരത്തില്‍ ഒരു ഫോണ്‍ സംഭാഷണം ഉണ്ടായിരിക്കുന്നത്.
ആശംസകള്‍ അറിയിച്ചതിനൊപ്പം 11 മിനിട്ടോളം ഇരു രാജ്യങ്ങളും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ നേപ്പാള്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് മോദി ട്വീറ്റും ചെയ്തിട്ടുണ്ട്.
അതേസമയം ഇന്ത്യയുമായി ഉഭയകക്ഷി സഹകരണമാണ് ആഗ്രഹിക്കുന്നതെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ഭാവിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാന്‍ ധാരണയായെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല.
നേപ്പാള്‍ ഇന്ത്യയുടെ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പുതിയ ഭൂപടം തയ്യാറാക്കിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ അന്തരീക്ഷത്തിന് ഇടിവ് വന്നത്. എന്നാല്‍ ഇന്ത്യ ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. ഇന്ത്യയുടെ കാലാപാനി, ലിപുലേഖ്, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു നേപ്പാളിന്റെ പുതിയ ഭൂപടം. നേപ്പാള്‍ പാര്‍ലമെന്റ് ഇതിനായി പ്രത്യേക ബില്‍ നേപ്പാള്‍ പാസാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: