കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങാവാന്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ ഫ്യൂച്ചര്‍ പോസിറ്റീവ് പദ്ധതി. പ്രവാസികള്‍ക്ക് താല്പര്യമുള്ള തൊഴില്‍ മേഖലകളില്‍ അവരെ സ്വയം പര്യാപ്തമാക്കുന്നതിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് നിര്‍വ്വഹിച്ചു.
ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജോണി കുമ്പുളുങ്കല്‍ അദ്ധ്യക്ഷനായി. ഫ്യൂച്ചര്‍ പോസിറ്റീവിന്റെ ലോഗോ പ്രകാശനം ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. വി.കെ. സജീവന് നിര്‍വ്വഹിച്ചു. മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്, രാജീവന്, പി.എം. ശ്യാമപ്രസാദ്, ഷാന്‍ കട്ടിപ്പാറ, അഡ്വ. മുഹമ്മദ് റിഷാല്‍, ഷെയ്ക്ക് ഷാഹിദ്, അനില്‍ ജോസ്, മലബാര്‍ ഡെവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീര്‍, ജോയി ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: