കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ നോട്ടറി അഭിഭാഷകനെ പ്രതി ചേര്‍ക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ടോം തോമസിന് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചെന്ന കുറ്റം ചുമത്തി അഡ്വ.സി. വിജയകുമാറിനെ പ്രതിയാക്കാനുള്ള അന്വേഷണ സംഘത്തിന്റെ നടപടിയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചത്. വീണ്ടും കേസ് പരിഗണിക്കുന്ന 24ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് സമന്‍സ് അയക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി.
വ്യാജ ഒസ്യത്തിന് സഹായിച്ച നോട്ടറി അഭിഭാഷകനെ റോയ് കേസില്‍ അഞ്ചാം പ്രതിയാക്കണമെന്നും മറ്റ് പ്രതികള്‍ക്കൊപ്പം വിചാരണ ചെയ്യണമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍.കെ. ഉണ്ണികൃഷ്ണന് വാദിച്ചു. ഇതംഗികരിച്ചാണ് നടപടി.
അഭിഭാഷകന് ഹാജരായശേഷം കേസില്‍ കൂടുതല്‍ വാദം കേള്‍ക്കും. സിലി, റോയ് വധക്കേസുകളില്‍ ജോളി നല്കിയ ജാമ്യാപേക്ഷയും ഇന്നലെ പരിഗണിച്ചു. അപേക്ഷകളില്‍ വാദംകേട്ടശേഷം വിധി പറയാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: