മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേല്‍ശാന്തിയായി പെരുമ്പാവൂര്‍ കാവുങ്ങപള്ളി ഇല്ലത്ത് കെ എസ് വിജയന് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ കൊല്ലം തിരുമുല്ലവാരം ക്ഷേത്ര മേല്‍ശാന്തിയാണ്
ക്ഷത്രനടയില് വെച്ചായിരുന്നു നറുക്കെടുപ്പ്. കായംകുളം പുല്ലുകുളങ്ങര കളപ്പുരയ്ക്കല്‍ വീട്ടില്‍ അജിത്-അനുചിത്ര ദമ്പതികളുടെ നാല് വയസ്സുള്ള മകള്‍ നിലാപല്ലവിയാണ് നറുക്കെടുത്തത്.
നിയുക്ത മേല്‍ശാന്തിയുടെ അവരോധന ചടങ്ങ് ചിങ്ങപ്പുലരി ദിനമായ ആഗസ്റ്റ് 17ന് നടക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഭജനം പാര്‍ക്കുന്ന പുറപ്പെടാ മേല്‍ശാന്തി സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷം ചെട്ടികുളങ്ങര ഭഗവതിക്കു പൂജകള്‍ ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശബരിമലയിലും ചെട്ടികുളങ്ങരയിലും മാത്രമാണ് പുറപ്പെടാ മേല്ശാന്തിമാരുള്ളത്. തന്ത്ര വിദ്യാ പീഠം സെക്രട്ടറി ബാലമുരളി മേല്‍ശാന്തി ആയിരുന്നപ്പോള്‍ വിജയന് നമ്പൂതിരി ശബരിമലയിലും പൂജ ചെയ്തിട്ടുണ്ട്
ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.കെ എസ് രവി, മാവേലിക്കര അസി.കമ്മീഷണര്‍ ശ്രീലത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.സുനില്‍ കുമാര്‍, ശ്രീദേവി വിലാസം ഹിന്ദുമത കണ്വന്ഷന് പ്രസിഡന്റ് എം.കെ. രാജീവ്, വൈസ് പ്രസിഡന്റ് മനോജ്കുമാര്‍.എം, സെക്രട്ടറി ആര്.രാജേഷ്കുമാര്‍, ജോയിന്റ് സെക്രട്ടറി രജികുമാര്‍ പി.കെ, ട്രേഷറര്‍ രാജേഷ് പി, എക്സിക്യൂട്ടീവ് അംഗങ്ങള്‍, മെമ്പര്‍മാര്‍, കരനാഥമാര് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: