തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കുടുംബസമേതം നടത്തിയ അമേരിക്കന്‍ യാത്രകളുടെ വിശദാശംങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തേടുന്നു. യാത്ര എന്തിനാണെന്ന് ഔദ്യോഗികമായി പറഞ്ഞിട്ടില്ല. ചികിത്സയക്ക് പോയി എന്നു പ്രചരിക്കുന്നതല്ലാതെ യാത്രകളെക്കുറിച്ച് നിയമസഭയിലും വിവരാവകാശപ്രകാരവും ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.
ചികിത്സയക്ക് പുറമെ വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തിയിരുന്നു. ഇതിന്റെ വിശദവിവരങ്ങളാണ് അന്വേഷിക്കുക. 2018 ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി രണ്ടുതവണ അമേരിക്കയിലെത്തിയ പിണറായി വിജയന് 30 ദിവസം അവിടെ ചെലവിട്ടു.
പിണറായി വിജയനെ മുന്‍ നിര്‍ത്തി അമേരിക്കയില്‍ വെച്ച് ഒപ്പം ഉണ്ടായിരുന്ന സംഘം പല ഇടപാടുകളും നടത്തി. വിവാദമായ സ്പ്രിംങള് ഇടപാട് അത്തരത്തിലൊന്നാണ്. കെ പി യോഹന്നാന്റെ കേസില്‍ കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിന്റെ പേരില്‍, വില നല്കി എടുക്കാനുള്ള തീരുമാനവും അമേരിക്കന്‍ യാത്രയുടെ ബാക്കി പത്രമാണ്.
അമേരിക്കയില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക ചുക്കാന്‍ പിടിച്ച സംഘടനയുടെ നേതാക്കള്‍ പലതവണ, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിവാദമായ സെക്രട്ടറിയേറ്റിനു സമീപത്തെ ഫ്ളാറ്റില്‍ താമസിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: