കുറ്റിക്കോല്‍: സാമൂഹ്യപ്രവര്‍ത്തകനും ജില്ലാ ലീഗല്‍ സര്‍വ്വീസസ് പ്രവര്‍ത്തകനുമായ സി.പി. രാമന് കുറ്റിക്കോലിന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍ വിപത്ത് ഒഴിവാക്കാനായി. കുറ്റിക്കോല്‍ കനിംകുണ്ടിലെ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 61 കാരനെ സമയോചിതമായി ഇടപ്പെടുകയും ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് കോവിഡ് പരിശോധനക്ക് വിധേയനാക്കുകയും ചെയ്തു. കോവിഡ് ബാധിതനായ വ്യക്തി കുടുംബ തര്‍ക്കങ്ങളും സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളും കാരണം വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. വികലാംഗനും ശാരീരിക അവശതയിലും പെന്ഷന് മാത്രമാണ് ഇദ്ദേഹത്തിന് ജീവിതവരുമാനം.
സ്വത്ത് തര്‍ക്കം പരിഹരിച്ചു തരണമെന്നും സുരക്ഷിതമായ താമസസൗകര്യം ഉറപ്പുവരുത്തതരണമെന്നും ആവശ്യപ്പെട്ടു കൊണ്ട് രാമന് കുറ്റിക്കോല്‍ മുഖേന അതോറിറ്റിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടിയായി സ്വത്ത് തര്‍ക്കം കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ പരിഹരിക്കുകയുണ്ടായി. വൃദ്ധസദനത്തിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള നടപടിയായിട്ടാണ് കോവിഡ് പരിശോധനക്കായി ആരോഗ്യകേന്ദ്രത്തിലെത്തിച്ചത്. ഒരു മാസത്തോളം കുറ്റിക്കോലിലെ പല ഓഫീസുകളിലും കയറി ഇറങ്ങിയിട്ടും ഇദ്ദേഹത്തെ ആരും ശ്രദ്ധിച്ചിരുന്നില്ല. നെഹ്റു യുവകേന്ദ്രയുടെ പ്രവര്‍ത്തന പരിചയമുള്ള സി.പി. രാമന് നിലവില്‍ വനവാസി വികാസ കേന്ദ്രം പ്രവര്‍ത്തകനും കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: