തിരുവനന്തപുരം: രാഷ്ട്രീയ സ്വയം സേവക സംഘം തിരുവനന്തപുരം വിഭാഗ് സംഘടിപ്പിക്കുന്ന രാഷ്ട്രവന്ദന്‍ 2020 വിര്‍ച്വല്‍ മീറ്റ് ആഗസ്റ്റ് 15 ന് നടക്കും. രാഷ്ടീയ സ്വയം സേവക സംഘം തിരുവനന്തപുരം വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ് രമേശന് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ബംഗ്ലൂരു സൗത്ത് എംപി തേജസ്വി സൂര്യയാണ് മുഖ്യ അതിഥി.
ആഗസ്റ്റ് 15ന് രാവിലെ 9.30ന് അനന്തപുരി വിശ്വ സംവാദ കേന്ദ്രത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ വിര്ച്വല്മീറ്റിന്റെ തല്‍സമയ സംപ്രേഷണം ഉണ്ടാകും. ദേശഭക്തി ഗാനങ്ങളും സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചുള്ള വീഡിയോകളും വെര്‍ച്വല്‍ മീറ്റില്‍ പ്രദര്‍ശിപ്പിക്കും. 25000 ല്‍ അധികം വിദ്യാര്‍കളാണ് മീറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: