കാസര്‍ഗോഡ്: കാസര്‍ഗോഡ് വിദ്യാര്‍ത്ഥിനിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്മേരി (16)യുടെ മരണമാണ് കൊലപാതമാണെന്ന് തെളിഞ്ഞത്. ഐസ്ക്രീമില് വിഷം കലര്‍ത്തി കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ ശ്രമിച്ചതിനാണ് മൂത്തസഹോദരന് ആല്ബിന് ബെന്നി(22)യെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആന്‍ മേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി എന്നിവരും ഐസ്ക്രീം കഴിച്ച് ചികിത്സയിലാണ്. പിതാവ് ബെന്നി അതീവ ഗുരുതരനിലയില്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും മാതാവ് ബെസി കണ്ണൂര്‍ മിംസിലുമാണ് ചികിത്സയില്‍ കഴിയുന്നത്. ആല്ബിന് സമീപമുള്ള ഒരു ദളിത് യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം സഹോദരിക്ക് അറിയാമായിരുന്നു. ഈ വിവരം മാതാപിതാക്കളോട് പറയുമെന്ന് കാരണത്താലാണ് ഐസ്ക്രീമില് വിഷം കലര്‍ത്തിയതെന്നാണ് പോലീസ് നല്കുന്ന വിവരം. മാത്രമല്ല, മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന പ്രകൃതക്കാരനാണ് ആല്ബിന്. ആല്‍ബിനെ ഇന്നലെ രാത്രി വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആന്മേരിയുടെ മരണത്തില്‍ നേരത്തെ തന്നെ ദുരൂഹത ഉയര്‍ന്നിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചാണ് ആന്മേരി മരിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ആന്മേരിയുടെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിലായതോടെയാണ് പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയമുയര്‍ന്നത്. ഐസ്ക്രീം കഴിച്ച ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട ആന്മേരി കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. ഇതിനിടെ പെണ്‍കുട്ടിക്ക് മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു. നേരത്തെ ആന്മേരിയെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചിരുന്നെങ്കിലും അസുഖത്തിന് കുറവില്ലാതിരുന്നതിനാല്‍ നാടന്‍ ചികിത്സയും നല്‍കിയിരുന്നു. അതിന് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ആന്മേരി മരിച്ച് കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അച്ഛന് ഓലിക്കല്‍ ബെന്നിക്കും ഛര്‍ദ്ദിയും വയറുവേദനയും വന്നു. ബെന്നി ഗുരുതരാവസ്ഥയില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നീട് അവശനിലയിലായ അമ്മ ബെസിയെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാനലക്ഷണങ്ങളോടെ ആന്മേരിയുടെ സഹോദരന് ആല്‍ബിനെ വ്യാഴാഴ്ച രാവിലെ വെള്ളരിക്കുണ്ട് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിരുന്നു. എന്നാല്‍, സംശയം തോന്നാതിരിക്കാനാണ് തനിക്കും ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് ആല്ബിന് പറഞ്ഞതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ പാസായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: