തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യു എ ഇ കോണ്‍സലേറ്റ് എത്തിച്ചത് 20 ടണ്‍ ഈന്തപ്പഴം. തിരുവനന്തപുരത്തെ 30 അനാഥാലയങ്ങള്‍, കേരളത്തിലെ പള്ളികള്‍ എന്നിവിടങ്ങളിലായി 40,000 പേര്‍ക്ക് മികച്ച നിലവാരമുള്ള ഈന്തപ്പഴം സൗജന്യമായി നല്‍കും എന്നു പറഞ്ഞാണ് ഈന്തപ്പഴം കൊണ്ടുവന്നത്.
കേരളസര്‍ക്കാറിന്റെ പിന്തുണയോടെ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം 2017 മെയ് 27 ന് സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫ്രന്‍സ് ഹാളിലാണ് നടന്നത്. പിണറായി വിജയന് തന്നെയാണ് വിതരണോദ്ഘാടനം നിര്‍വഹിച്ചത്. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ ജാബി, സ്വപ്ന സുരേഷ് എന്നിവരാണ് അതിഥികളായി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജന് എന്നിവരും സന്നിഹിതരായിരുന്നു.
ഡേറ്റ് ക്രൗണ്‍ കമ്പനിയുടെ കാല് കിലോ ഈന്തപ്പഴം പായക്കറ്റാണ് വിതരണം ചെയ്തത്. മാര്‍ക്കറ്റില്‍ കിലോയ്ക് 400 ല്‍ അധികം രൂപ വിലവരും. സൗജന്യ ഈന്തപ്പഴം നല്കല് പരിപാടി ഏറെ ശ്രദ്ധ പിടിച്ചിരുന്നു. ഗള്‍ഫ് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. കേരളവും ഗള്‍ഫും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഉദാഹരണമായിട്ടാണ് വാഴ്ത്തിയത്. എന്നാല്‍ ഈന്തപ്പഴം സ്വര്‍ണ്ണക്കടത്തിനുള്ള മറയായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
തിരുവനന്തപുരത്തെ 30 അനാഥാലയങ്ങള്‍ ,കേരളത്തിലെ പള്ളികള്‍ എന്നിവിടങ്ങളിലായി 40,000 പേര്‍ക്ക് എല്ലാ മാസവും മികച്ച നിലവാരമുള്ള ഈന്തപ്പഴം സൗജന്യമായി നല്കുന്ന പദ്ധതിയുടെ മേല്‍ നോട്ടം യു എ ഇ കോണ്‍സലേറ്റിനായിരുന്നു. കേരളസര്‍ക്കാറിന്റെ പിന്തുണയോടെ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം 2017 മെയ് 27 ന് കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ ജാബി യാണ് നിര്‍വഹിച്ചത്. ഇതൊരു തുടര്‍ പദ്ധതിയായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
സ്വര്‍ണ്ണക്കടത്തുകാര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മാധ്യമമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ചു വെയ്ക്കുന്ന സ്വര്‍ണ്ണം സാധാരണ പരിശോധനയില്‍ കണ്ടെത്താനാവില്ല എന്നതാണ് കാരണം. കോണ്‍സലേറ്റിലേയക്കു വരുന്ന പെട്ടികളില്‍ സാധാരണ പരിശോധന മാത്രമേ ഉണ്ടാകൂ. ഇത് മുതലാക്കി സ്വര്‍ണ്ണം കടത്തിയതിന് സാധ്യത ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: