നെടുങ്കണ്ടം: നെടുങ്കണ്ടം ആനക്കല്ലില്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണം മോഷണം പോയ സംഭവത്തില്‍ വഴിത്തിരിവ്. പോലീസ് പരിശോധന ശക്തമായതോടെ മോഷണം പോയ സ്വര്‍ണ്ണം വീടിന് പിന്നില്‍ നിന്ന് കണ്ടെത്തി.
ആനക്കല്ല് റജി എന്നയാളുടെ വീട്ടിനുള്ളിലെ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവന് സ്വര്‍ണം ആണ് 8ന് മോഷണം പോയത്. പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വീടും പരിസരവും വിശദമായി പരിശോധിച്ചു. ഒരു തുമ്പും കിട്ടിയില്ലെന്ന് മാത്രല്ല വീടിന്റെ ഒരു ഭാഗവും പൊളിക്കുകയോ തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് കണ്ടെത്തി. വിരലടയാള വിദഗ്ദരെ സ്ഥലത്ത് എത്തിച്ച് വിശദമായ പരിശോധന നടത്തിയതിന് പിന്നാലെയാണ് മോഷണം പോയ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീടിന്റെ പിന്‍ഭാഗത്ത് പ്ലാസ്റ്റിക് കപ്പില്‍ പ്രത്യക്ഷപെട്ടത്.
ജൂലൈ മാസത്തില്‍ മറ്റൊരു കേസില്സമാനമായ രീതിയില്‍ 23 പവന് സ്വര്‍ണം കാണാതായിരുന്നു. കേസില്‍ ഉടമയുടെ മകനടക്കം പ്രായപൂര്‍ത്തിയാകാത്ത 3 പേര് പിടിയിലായിരുന്നു. ഇവര്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുമ്പോഴാണ് പുതിയ കേസ്. ശാസ്ത്രീയമായ അന്വേഷണം ഇത്തരം സഭവങ്ങളില്‍ ഗുണം ചെയ്തതായി നെടുങ്കണ്ടം എസ്ഐ ദീലീപ് കുമാര്‍ അറിയിച്ചു. അതേ സമയം കേസില്‍ പ്രതിയെ കണ്ടെത്തുന്നതുവരെ അന്വേഷണം തുടരുമെന്ന്് നെടുങ്കണ്ടം സിഐപി.കെ. ശ്രീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: