ലണ്ടന്‍: ഭാരത്തിലെ എല്ലാ ആരാധകര്‍ക്കും ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ മാഞ്ചസ്റ്റര്‍ സിറ്റി. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ത്യയിലെ എല്ലാ കൃഷ്ണ ഭക്തര്‍ക്കും ക്ലബ് ആശംസകള്‍ നേര്‍ന്നത്. ആശംസയ്‌ക്ക് നന്ദിയുമായി നൂറുകണക്കിന് പേരാണ് ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്.
ഇംഗ്ലണ്ടിന് നൂറുശതമാനം ഓഹരിയുള്ള ക്ലബ് 1894 സ്ഥാപിക്കപ്പെട്ടത്. 2008ന് ശേഷം മികച്ച വിജയങ്ങളാണ് ക്ലബിനെ തേടി എത്തിയത്. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, രണ്ട് എഫ്എ കപ്പ്, നാല് ലീഗ് കപ്പ് എന്നിവ ഇക്കാലയളവില്‍ സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, ബാലഗോകുലം ദല്‍ഹി എന്‍സിആറിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി നാളെ ബാലദിനമായി ആഘോഷിക്കും. ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള എണ്‍പതോളം ബാലഗോകുലങ്ങളിലെ ആയിരത്തിലധികം ബാലികബാലന്‍മാര്‍ വ്രതമെടുത്ത് , തുളസീപൂജയും, ശ്രീകൃഷ്ണഭജനുയുമായി വീടുകളില്‍ ഇരുന്ന് കൊറോണ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും ആഘോഷങ്ങള്‍ നടത്തുക. നാളെ വൈകിട്ട് അഞ്ചിന് സൂം, യുട്യൂബ്, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളിലൂടെ അയ്യായിരത്തിലല്‍ധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് മഹാസാംസ്‌കാരിക സമ്മേളനവും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: