കുറ്റ്യാടി: വൃക്കകള്‍ തകരാറിലായ യുവാവിന്റെ ചികിത്സക്കായി നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ചു. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് തലച്ചിറ നാണു – ചന്ദ്രി ദമ്പതികളുടെ മകന് നിജേഷ് (28)നെ സഹായിക്കാനാണ് നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ചത്.
വിദേശത്തു നിന്നും ഉണ്ടായ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഇരുവൃക്കകളും തകരാറിലായി, ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് നിജേഷ്. രോഗികളായ മാതാപിതാക്കള്‍ക്ക് നിജേഷിന്റെ ചികിത്സാചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു വരുമ്പോഴാണ് കോവിഡ് നാടിനെ പിടിമുറുക്കുന്നത്. നാട്ടിലുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം നിജേഷിന്റെ വൃക്കമാറ്റിവെക്കാന്‍ പണം സ്വരൂപിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാരും ചികിത്സാ കമ്മറ്റിയും.
അസുഖബാധിതരായ തന്റെ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും പൊളിഞ്ഞുവീഴാറായ തന്റെ കൂര മാറ്റി പുതിയൊരു വീട് പണിയാനുള്ള സ്വപ്നം കണ്ട് പ്രവാസ ലോകത്തേക്ക് പറന്ന ഈ യുവാവിന്റെ ജീവിതം തിരികെ നല്കാന് മുഴുവന്‍ മനുഷ്യ സ്നേഹികളുടെയും സഹായസഹകരണങ്ങള്‍ തേടുകയാണ് ചികിത്സാ സഹായകമ്മറ്റി.
തലച്ചിറ നിജേഷ് ചികിത്സാസഹായകമ്മറ്റി എന്ന പേരില്‍ കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ മരുതോങ്കര ശാഖയില്‍ അക്കൗണ്ടും (അക്കൗണ്ട് നമ്പര്‍: 401921 01052082, ഐഎഫ്എസ്സി കോഡ്: കെഎന്ജിബി0 040152) ആരംഭിച്ചിട്ടുണ്ട്. മരുതോങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ബാബുരാജ് ചെയര്‍മാനും കെ.ജെ. സെബാസ്റ്റ്യന്‍ കണ്‍വീനറും ടി.എ. അനീഷ് ട്രഷററുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: