ചെറുതോണി: മണിയാറന്‍കുടിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ അഞ്ച് ലിറ്റര്‍ വാറ്റ് ചാരായവും ചാരായ നിര്‍മ്മാണത്തിന് തയ്യാറാക്കിയ 100 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. പ്രതി ഓടിരക്ഷപെട്ടു.
ഇടുക്കി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ പെരുങ്കാല കുഴിക്കാട്ടുമ്യാലിയില് ബാബു ജോര്‍ജ്ജിനെ കേസെടുത്തു. മണിയാറന്‍കുടി ഭാഗത്തുനിന്നും വന്‍തോതില്‍ ചാരായം ഉണ്ടാക്കി വില്പന നടത്തുന്നതായി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ജില്ലാ സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിയന്ത്രണത്തിലുളള ഷാഡോ ടീമിന്റെ നാളുകളായുള്ള നിരീക്ഷണത്തിനൊടുവിലാണ് ചാരായം
പിടികൂടിയത്. കൊറോണ കാലത്തെ നിയന്ത്രണങ്ങള്‍ മറയാക്കിയാണ് പ്രതി ചാരായനിര്‍മാണവും കടത്തും നടത്തിയിരുന്നത്. എക്സൈസ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ സുനില്‍ ആന്റോയുടെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ കെ.ഡി സജിമോന്‍, പി.ടി സിജു, ടി.കെ വിനോദ്, വി.പി വിശ്വനാഥന്, കെ.എം സുരഭി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: